മധുര|
VISHNU.NL|
Last Modified വെള്ളി, 12 ഡിസംബര്‍ 2014 (16:03 IST)
പ്രൈമറി സ്കൂളില്‍ പഠിക്കുന്ന വിദ്യാര്‍ഥിനികളെ സ്കൂളിലെ അധ്യാപകനും അധ്യാപികയും നീലച്ചിത്രം കാണിച്ചതായി പരാതി. ഉത്തര്‍ പ്രദേശിലെ മധുര തക്ഷശില സ്‌കൂളിലാണ് സംഭവം. ക്ലാസ് മുറിയില്‍ പെണ്‍കുട്ടികളെ അടുത്തുവിളിച്ച് മൊബൈല്‍ ഫോണില്‍ നീലച്ചിത്രം കാണിക്കുകയായിരുന്നു ഇവര്‍. ഇരുവരും ഒരുമിച്ചിരുന്ന് അധ്യാപികയുടെ മൊബൈലിലെ നീലച്ചിത്രം കണ്ടുകൊണ്ടിരിക്കേ അപ്രതീക്ഷിതമായി കടന്നുവന്ന വിദ്യാര്‍ഥിനികളെ ഇവര്‍ അത് കാണിക്കുകയായിരുന്നു.
പെണ്‍കുട്ടികള്‍ സംഭവം രക്ഷിതാക്കളോട് പറഞ്ഞു. രക്ഷിതാക്കളാണ് പോലീസില്‍ പരാതിപ്പെട്ടത്. വിദ്യാര്‍ഥികളുടെ രക്ഷിതാക്കളും ഉടന്‍ തന്നെ സ്‌കൂളിലെത്തി. സംഭവം വിവാദമാകുന്നതിനു മുന്നെ
അധ്യാപിക രക്ഷപ്പെട്ടു. ഇതിനിടെ കുറച്ച് വിദ്യാര്‍ഥികള്‍ ചേര്‍ന്ന് അധ്യാപകനെ ഒരു ക്ലാസ് മുറിയിലിട്ട് പൂട്ടി. രക്ഷപ്പെട്ട അധ്യാപികയെ പിന്നീട് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഊര്‍മിള ശര്‍മയുടെ സാന്നിധ്യത്തില്‍ പൊലീസ് ചോദ്യം ചെയ്തു.
അധ്യാപകനും അധ്യാപികയും ചേര്‍ന്ന് തങ്ങളെ പല തവണ നീലച്ചിത്രം കാണിക്കാന്‍ ശ്രമിച്ചിട്ടുണ്ട് എന്ന് നാലാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ പരാതിപ്പെട്ടു. അധ്യാപികയുടെ മൊബൈലില്‍ ഉണ്ടായിരുന്ന വീഡിയോ ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. തെളിവിനായി പൊലീസ് ഇത് പിടിച്ചെടുത്തിരിക്കുകയാണ്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.