ബി സി സി ഐക്ക് തിരിച്ചടി; അധ്യക്ഷ സ്ഥാനത്ത് നിന്നും അനുരാഗ് ഠാക്കൂറിനെ നീക്കി, പുതിയ ഭാരവാഹികളെ ഉടൻ നിർദേശിക്കണമെന്നും സുപ്രിംകോടതി

ബി സി സി ഐ അധ്യക്ഷന്‍ സ്ഥാനത്ത് നിന്നും അനുരാഗ് ഠാക്കൂർ തെറിച്ചു

aparna shaji| Last Modified തിങ്കള്‍, 2 ജനുവരി 2017 (11:42 IST)
അധ്യക്ഷന്‍ സ്ഥാനത്ത് നിന്നും അനുരാഗ് ഠാക്കൂറിനെ നീക്കി. സുപ്രിംകോടതിയുടെതാണ് ഉത്തരവ്. അനുരാഗ് ഠാക്കൂറും ബി സി സി ഐ സെക്രട്ടറി അജേഷ് ഷിർക്കെയും നിലവിലെ സ്ഥാനത്ത് നിന്നും മാറിനിൽക്കണമെന്ന് കോടതി വ്യക്തമാക്കി. സുപ്രിം കോടതിയെ തെറ്റിദ്ധരിപ്പിച്ചു എന്ന ആരോപണത്തെ തുടർന്നാണ് ബി സി സി ഐ അധ്യക്ഷൻ സ്ഥാനത്ത് നിന്നും അനുരാഗിനെ മാറ്റിയത്. ചീഫ് ജസ്റ്റിസ് ടിഎസ് ഠാകൂറിന്റെ അധ്യക്ഷതയില്‍ ഉള്ള ബെഞ്ച് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.

ബി സി സി ഐ യുടെ നിലവിലെ ഭരണസമിതിയെ മാറ്റി പുതിയ സമിതിയെ നിയമിക്കുന്നതിനും കോടതി ഉത്തരവിട്ടു. ബി സി സി ഐ ഭാരവാഹികളെ പുറത്താക്കി നിരീക്ഷകനായി മുന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ജികെ പിള്ളയെ നിയമിക്കണമെന്ന് ലോധകമ്മിറ്റി സുപ്രീം കോടതിയോട് ശുപാര്‍ശ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് വന്നിരിക്കുന്നത്.

ദുബായില്‍ നടന്ന ഐ സി സിയുടെ മീറ്റിംഗില്‍ ശശാങ്ക് മനോഹറുമായി നടത്തിയ ആശയവിനിമയമാണ് ഐസിസിയുടെ അഭിപ്രായമായി രേഖപ്പെടുത്തിയിരിക്കുന്നത് എന്നാണ് അമിക്കസ് ക്യൂറി കണ്ടെത്തിയത്. ഈ വിഷയത്തില്‍ അനുരാഗ് ഠാകുര്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് സുപ്രിംകോടതിയ്ക്ക് ബോധ്യമായതിനാലാണ് ഈ ഉത്തരവ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :