കശ്‌മീരില്‍ സൈനിക വാഹനത്തിന് നേര്‍ക്ക് ആക്രമണം; മൂന്നു സൈനികര്‍ക്ക് പരുക്ക്

കശ്മീരില്‍ സൈനിക വാഹനത്തിന് നേര്‍ക്ക് ആക്രമണം

ശ്രീനഗര്‍| Last Modified ബുധന്‍, 7 സെപ്‌റ്റംബര്‍ 2016 (10:32 IST)
ജമ്മു കശ്‌മീരിലെ സൈനികവാഹന വ്യൂഹത്തിനു നേരെ ആക്രമണം. കശ്‌മീരിലെ കുപ്‌വാര ജില്ലയിലാണ് സൈനികവാഹന വ്യൂഹത്തിനു നേരെ ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ മൂന്നു സൈനികര്‍ക്ക് പരുക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.

അക്രമികള്‍ക്ക് എതിരെ സൈന്യം തിരിച്ചു വെടി വെച്ചെങ്കിലും തീവ്രവാദികള്‍ രക്ഷപ്പെടുകയായിരുന്നു. ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. ഹാന്‍ഡ്‌ വാര പട്ടണത്തിനടുത്ത ക്രാല്‍ഗുണ്ടില്‍ ബുധനാഴ്ച രാവിലെയാണ് ആക്രമണം ഉണ്ടായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :