രേണുക വേണു|
Last Modified ശനി, 8 ജൂണ്‍ 2024 (20:03 IST)
Akhilesh Yadav: ദേശീയ രാഷ്ട്രീയത്തില്‍ സജീവമാകാന്‍ വേണ്ടി അഖിലേഷ് യാദവ് എംഎല്‍എ സ്ഥാനം ഒഴിയുന്നു. ഉത്തര്‍പ്രദേശിലെ കാര്‍ഹല്‍ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് അഖിലേഷ്. ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തില്‍ എംപിയായി സത്യപ്രതിജ്ഞ ചെയ്യേണ്ടതിനാല്‍ എംഎല്‍എ സ്ഥാനം രാജിവയ്‌ക്കേണ്ടത് അത്യാവശ്യമാണ്.
ദേശീയ രാഷ്ട്രീയത്തില്‍ ശ്രദ്ധ ചെലുത്താനാണ് അഖിലേഷിന്റെ തീരുമാനം. കോണ്‍ഗ്രസ് കഴിഞ്ഞാല്‍ പ്രതിപക്ഷ പാര്‍ട്ടികളില്‍ ഏറ്റവും കൂടുതല്‍ സീറ്റുള്ളത് അഖിലേഷ് നയിക്കുന്ന സമാജ് വാദി പാര്‍ട്ടിക്കാണ്. 37 സീറ്റുകളാണ് സമാജ് വാദി പാര്‍ട്ടി ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ നേടിയത്. രാഹുല്‍ ഗാന്ധി കഴിഞ്ഞാല്‍ ഇന്ത്യ മുന്നണിയില്‍ ഏറ്റവും സ്വീകാര്യനായ നേതാവ് കൂടിയാണ് അഖിലേഷ്.