ചരിത്രത്തിലേക്ക് വിമാനം പറത്തി മൂന്ന് വനിതകൾ. ഇന്ത്യയിലെ വ്യോമയാന ചരിത്രത്തിൽ പുതിയൊരു അധ്യായമാണ് ഇവരിലൂടെ കുറിക്കപ്പെടുന്നത്. ഇന്ത്യൻ എയർഫോഴ്സ് അക്കാദമിയിലെ വർഷങ്ങൾ നീണ്ട കഠിന പരിശീലനങ്ങൾക്ക് ശേഷമാണ് ഈ മൂന്ന് വനിതകൾ പോർവിമാനം പറത്തുന്നത്.
aparna shaji|
Last Modified ശനി, 18 ജൂണ്‍ 2016 (11:29 IST)
ചരിത്രത്തിലേക്ക് വിമാനം പറത്തി മൂന്ന് വനിതകൾ. ഇന്ത്യയിലെ വ്യോമയാന ചരിത്രത്തിൽ പുതിയൊരു അധ്യായമാണ് ഇവരിലൂടെ കുറിക്കപ്പെടുന്നത്. ഇന്ത്യൻ എയർഫോഴ്സ് അക്കാദമിയിലെ വർഷങ്ങൾ നീണ്ട കഠിന പരിശീലനങ്ങൾക്ക് ശേഷമാണ് ഈ മൂന്ന് വനിതകൾ പോർവിമാനം പറത്തുന്നത്.
ബീഹാറില്‍ നിന്നുള്ള ഭാവനാ കാന്ത്, മധ്യപ്രദേശില്‍ നിന്നുള്ള അവാനി ചതുര്‍വേദി, രാജസ്ഥാനില്‍ നിന്നുള്ള മോഹനാ സിങ് എന്നിവരാണ് ചരിത്രത്തിലേക്ക് ആദ്യം പറന്ന് കയറുന്നവർ. മൂവരും പരിശീലന പറക്കലുകൾ വിജയകരമായി പൂർത്തിയാക്കിക്കഴിഞ്ഞു. ഇന്ന് ഹൈദരാബാദിലെ വ്യോമസേന അക്കാദമിയുടെ പാസിങ്ങ് ഔട്ട് പരേഡിലായിരിക്കും മൂന്ന് വനിതകള്‍ പോര്‍ വിമാനം പറത്തുക.