അഭിറാം മനോഹർ|
Last Modified വ്യാഴം, 5 നവംബര്‍ 2020 (17:03 IST)
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി തമിഴ്‌നാട്ടിൽ സംഘടിപ്പിക്കാനിരുന്ന വെട്രിവേൽ യാത്രയ്‌ക്ക് അനുമതി നിഷേധിച്ച് എഐഡിഎംകെ സർക്കാർ. നവംബർ ആറ് മുതൽ ഡിസംബർ ആറ് വരെയാണ് ബിജെപി യാത്ര നടത്താൻ പദ്ധതിയിട്ടിരുന്നത്. കൊവിഡ് സാഹചര്യം ചൂണ്ടിക്കാണിച്ചാണ് തമിഴ്‌നാട് സർക്കാർ അനുമതി നിഷേധിച്ചത്.
പഴനി, സ്വാമി മല, പഴമുതിര്‍ചോലൈ തുടങ്ങി ആറ് പ്രധാന മുരുക ക്ഷേത്രങ്ങളിലൂടെ കടന്ന് പോകുന്ന വെട്രിവേല്‍ യാത്ര രഥയാത്ര മാതൃകയിലാണ് ആവിഷ്‌കരിച്ചിരുന്നത്.. മുരുകനെയും വേലിനെയും സംരക്ഷിക്കാനാണ് യാത്രയെന്നും മുരുകനെ സംരക്ഷിക്കാന്‍ ഹിന്ദു സമൂഹം ഒന്നിച്ച് നില്‍ക്കണമെന്നും ബി.ജെ.പി തമിഴ്‌നാട് നേതൃത്വം ആവശ്യപ്പെട്ടിരുന്നു.ഹിന്ദുധ്രുവീകരണം ലക്ഷ്യമിട്ടുള്ള
വെട്രിവേൽ യാത്ര തമിഴ്‌നാട്ടിൽ സാമുദായിക സ്പർധ വളർത്തുമെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചിരുന്നു.