ലഖ്‌നൌ|
JOYS JOY|
Last Modified തിങ്കള്‍, 8 ഓഗസ്റ്റ് 2016 (10:12 IST)
ബി എസ് പി നേതാവ് മായാവതിയെ അധിക്ഷേപിച്ച ബി ജെ പി മുന്‍ നേതാവ് ദയാശങ്കര്‍ വീണ്ടും മായാവതിക്കെതിരെ. മായാവതി ബി എസ് പിയുടെ പാര്‍ട്ടി ടിക്കറ്റുകള്‍ ലേലം വിളിച്ചു നല്കുകയാണെന്നും ദയാശങ്കര്‍ ആരോപിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ജയിലിലായ ഇദ്ദേഹം കഴിഞ്ഞദിവസമാണ് ജയില്‍ മോചിതനായത്.
ജയില്‍മോചിതനായ ദയാശങ്കര്‍ മായാവതിക്കെതിരെ വീണ്ടും രംഗത്തെത്തി. ധൈര്യമുണ്ടെങ്കില്‍ അടുത്തവര്‍ഷം നടക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ ജനറല്‍ സീറ്റില്‍ മത്സരിക്കണമെന്ന് മായാവതിയെ വെല്ലുവിളിക്കുകയും ചെയ്തു.
മായാവതി പാര്‍ട്ടി ടിക്കറ്റുകള്‍ വില്‍ക്കുന്നുണ്ടെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് പറഞ്ഞ ബി ജെ പി വൈസ് പ്രസിഡന്‍റായിരുന്ന ദയാശങ്കര്‍, വിഷയത്തില്‍ സി ബി ഐ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം, അതിനായി പൊതുതാല്‍പര്യ ഹരജി ഫയല്‍ചെയ്യുമെന്നും പറഞ്ഞു.