മുംബൈയില്‍ കെട്ടിടം തകര്‍ന്ന് മലയാളിയടക്കം ഒമ്പത് പേര്‍ മരിച്ചു

  കെട്ടിടം തകര്‍ന്നു വീണു, മലയാളി മരിച്ചു , ആശുപത്രി , പരുക്ക്
മുംബൈ| jibin| Last Updated: ബുധന്‍, 29 ജൂലൈ 2015 (12:22 IST)
മഹാരാഷ്ട്രയിലെ താനെയിൽ മൂന്നുനില കെട്ടിടം തകർന്നുവീണു മലയാളി ഉൾപ്പെടെ ഒമ്പത് മരിച്ചു. പന്തളം സ്വദേശിയായ ഉഷയാണ് മരിച്ച മലയാളി. നാലോളം പേർ ഇപ്പോഴും അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുകയാണെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. 22​ ​പേ​രെ​ ​ര​ക്ഷ​പ്പെ​ടു​ത്തി.​ പരുക്കേറ്റവരെ സമീപത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മ​ഹാ​രാ​ഷ്ട്ര​യി​ലെ​ ​താ​ന​യ്‌​ക്ക​ടു​ത്ത് താ​ക്കുർ​ലി​ ​ചൊ​ലോ​ഗാ​വി​ലെ​ ​മാ​തൃ​കൃ​പ​ ​എ​ന്ന​ ​കെ​ട്ടി​ട​മാ​ണ് ​ഇ​ന്ന​ലെ​ ​രാ​ത്രി​ 11​ ​മണിയോടെ ത​കർ​ന്നു വീണത്. കനത്ത മഴയെത്തുടര്‍ന്നായിരുന്നു അപകടം സംഭവിച്ചത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

മുംബൈയില്‍ നിന്നും 47 കിലോ മീറ്റര്‍ അകലെയുള്ള താനെ ജില്ലയിലെ താക്കുര്‍ളി മലയാളികള്‍ തിങ്ങി പാര്‍ക്കുന്ന പ്രദേശത്താണ് അപകടം ഉണ്ടായത്. പതിനഞ്ചോളം കുടുംബങ്ങള്‍ താമസിച്ചു വരുന്ന ഏകദേശം 30 വര്‍ഷം പഴക്കമുള്ള കെട്ടിടം രാത്രിയോടെ തകര്‍ന്നു വീഴുകയായിരുന്നു. ചോലേഗാവിലെ മാതൃകൃപ എന്ന കെട്ടിടമാണു തകര്‍ന്നുവീണത്. നാലു മലയാളി കുടുംബങ്ങള്‍ ഈ അപ്പാര്‍ട്ട്മെന്റില്‍ താമസിച്ചിരുന്നതായാണു സൂചന.

മഴയും സഞ്ചാര യോഗ്യമല്ലാത്ത ഇടുങ്ങിയ പ്രദേശവും രക്ഷാ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ദുര്‍ഘടമാക്കിയിരിക്കയാണ്. താനെ, കല്ല്യാൺ, ഭിവാൻഡി, അംബർനാഥ് എന്നിവിടങ്ങളിൽ നിന്നുള്ള അടിയന്തര സഹായ സംഘങ്ങൾ രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. എൻഡിആർഎഫിന്റെ ഒരു സംഘവും രക്ഷാപ്രവർത്തനത്തിനായി ഇവിടെയുണ്ട്. അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിയിരിക്കുന്നവരെ രക്ഷിക്കുന്നതിനുള്ള ശ്രമം തുടരുകയാണ്. കാ​ല​പ്പ​ഴ​ക്ക​മാ​ണ് ​അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് ​പ്രാ​ഥ​മി​ക​ ​നി​ഗ​മ​നം.​ ​കൂ​ടു​തൽ​ ​വി​വ​ര​ങ്ങൾ​ ​അ​റി​വാ​യി​ട്ടി​ല്ല.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :