റേഡിയോ പരസ്യത്തിന് 520 കോടി... ആം ആദ്മി സര്‍ക്കാര്‍ പുതിയ വിവാദത്തില്‍

ന്യൂഡല്‍ഹി| VISHNU N L| Last Modified വ്യാഴം, 2 ജൂലൈ 2015 (14:30 IST)
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്രിവാളും ആം ആദ്‌മി പാര്‍ട്ടിയും പുതിയ വിവാദത്തില്‍. ഭരണനേട്ടം വിശദീകരിക്കുന്ന പരസ്യത്തിനായി ഈ സാമ്പത്തിക വര്‍ഷത്തില്‍ പാര്‍ട്ടി 520 കോടി രൂപ നീക്കിവച്ചുവെന്ന റിപ്പോര്‍ട്ടാണ്‌ വിവാദമായിരിക്കുന്നത്‌.

റേഡിയോയിലൂടെ മുഖ്യമന്ത്രി അരവിന്ദ്‌ കെജ്രിവാള്‍ ഭരണനേട്ടങ്ങള്‍ വിശദീകരിക്കുന്ന പരസ്യത്തിനാണ്‌ വന്‍ തുക മാറ്റിവച്ചത്‌. 'ജോ കഹാ സോ കിയ' എന്ന ടാഗ്‌ലൈനില്‍ നടത്തുന്ന വിശദീകരണത്തില്‍ തെരഞ്ഞെടുപ്പ്‌ വാഗ്‌ദാനങ്ങള്‍ നടപ്പിലാക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചു എന്ന്‌ വിശദീകരിക്കാനാണ്‌ ലക്ഷ്യമിട്ടത്‌.

സര്‍ക്കാര്‍ പരസ്യങ്ങളില്‍ പ്രധാനമന്ത്രിയുടെയോ മുഖ്യമന്ത്രിമാരുടെയോ ചീഫ്‌ ജസ്‌റ്റിസിന്റെയോ അല്ലാതെ മറ്റ് മന്ത്രിമാരുടെ ചിത്രങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന്‌ ഈ വര്‍ഷമാദ്യം സുപ്രീം കോടതി വിധിച്ചിരുന്നു. അതിനാലാണ് റേഡിയോ വഴി പരസ്യം ചെയ്യാന്‍ ഡല്‍ഹി സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ ഇത്രയും കോടി രൂപ മാറ്റിവച്ചതാണ് വിവാദമായിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :