കോവിഡ് 19: മരണം 1,84,204, രോഗ ബാധിതർ 26 ലക്ഷം കടന്നു

വെബ്ദുനിയ ലേഖകൻ| Last Modified വ്യാഴം, 23 ഏപ്രില്‍ 2020 (07:54 IST)
ലോകത്താകമാനം കൊവിഡ് ബാധിച്ച് മരിച്ചവർ 1,84,204 ആയി. രോഗബധിതരുടെ എണ്ണം 26 ലക്ഷം കടന്നു. ഇതിൽ 56,674 പേർ ഗുരുതരാവസ്ഥയിലാണ്. അമേരിക്കയിൽ മാത്രം മരണം 47,663 ആയി. 24 മണിക്കുറിനിടെ 2,219 പേരാണ് രോഗബാധയെ തുടർന്ന് അമേരിക്കയിൽ മരിച്ചത്. അമേരിക്കയിൽ രോഗ ബധിതരുടെ എണ്ണം എട്ടര ലക്ഷത്തിലേയ്ക്ക് അടുക്കുകയാണ്.

ഇറ്റലിയിൽ 25,085 പേർ രോഗ ബാധയെ തുടർന്ന് മരിച്ചു, സ്പെയിനിൽ മരണസംഖ്യ 21,717 ആയി. ഫ്രാൻസിൽ 21,340 പേർ വൈറസ് ബാധയെ തുടർന്ന് മരിച്ചു. 18,100 പേർക്കാണ് രോഗബധയെ തുടർന്ന് ബ്രിട്ടണിൽ ജീവൻ നഷ്ടമായത്. തുർക്കിയിലും റഷ്യയിലും രോഗ ബാധിതരുടെ എണ്ണം വർധിയ്ക്കുകയാണ്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :