'ഇന്ത്യയ്ക്ക് വേണ്ടി നാലു നിമിഷം!'; ആശയാവിഷ്‌ക്കാര മല്‍സരം

'ഫോർ മിനിട്ട് ഫോർ ഇന്ത്യ' - ആശയാവിഷ്‌ക്കാര മല്‍സരം

അമൃതപുരി| Last Modified ചൊവ്വ, 20 ഡിസം‌ബര്‍ 2016 (13:38 IST)
മാതാ അമൃതാനന്ദമയി മഠം യുവജനവിഭാഗമായ 'അയുദ്ധ്', അമൃത സര്‍വ്വകലാശാല എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ആശയാവിഷ്‌ക്കാര മല്‍സരം നടത്തുന്നു. ദേശീയ യുവജന ദിനത്തോടനുബന്ധിച്ചാണ് 'ഫോര്‍ മിനിട്ട് ഫോര്‍ ഇന്ത്യ' എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള മത്സരം സംഘടിപ്പിയ്ക്കുന്നത്. രാഷ്ട്രത്തെ മുന്നോട്ടു നയിക്കാന്‍ ശക്തവും പ്രായോഗികവുമായ ആശയങ്ങള്‍, നാല് മിനിട്ട് ദൈര്‍ഘ്യമുള്ള ചെറു വീഡിയോയിലൂടെ അവതരിപ്പിയ്ക്കുകയാണ് മല്‍സരാര്‍ത്ഥികള്‍ ചെയ്യേണ്ടത്.

സെല്‍ഫി വീഡിയോ, ചെറു പ്രസംഗങ്ങള്‍, ഹ്രസ്വചിത്രങ്ങള്‍, ചിത്രങ്ങളുടെയും മറ്റും സഹായത്തോടെയുള്ള ആശയപ്രകാശനം തുടങ്ങിയ ഏതു സാധ്യതകളും അവതരണത്തിനായി ഉപയോഗിക്കാം. ഇംഗ്ലീഷ്, മലയാളം അടക്കമുള്ള ഏതു ഭാരതീയ ഭാഷകളിലോ വീഡിയോ ചെയ്യാവുന്നതാണ്. ആശയങ്ങളെ ഏറ്റവും ഭംഗിയായി അവതരിപ്പിയ്ക്കാന്‍ കഴിയുക എന്നതാണ് മാനദണ്ഡം. പ്രൈമറി തലം മുതല്‍ ബിരുദാനന്തര ബിരുദം വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പ്രായപരിധിയില്ലാതെ മത്സരത്തില്‍ പങ്കെടുക്കാം.

നാലു മിനിട്ടില്‍ കൂടാത്ത, വ്യക്തതയോട് കൂടിയുള്ള വീഡിയോ ആയിരിയ്ക്കണം അയക്കേണ്ടത്. താല്പര്യമുള്ള മല്‍സരാര്‍ത്ഥികളുടെ സൃഷ്ടികള്‍ +91 7907737797 എന്ന വാട്ട്‌സ് ആപ്പ് നമ്പറിലേക്കോ [email protected] എന്ന ഇമെയില്‍ വിലാസത്തിലേക്കോ ജനുവരി 6നു മുന്‍പായി അയക്കാവുന്നതാണ്. വീഡിയോകളില്‍ നിന്ന് തിരഞ്ഞെടുക്കുന്ന 10 മത്സരാര്‍ത്ഥികള്‍ക്ക് യുവജനദിനത്തോടനുബന്ധിച്ച് സംഘടിപ്പിയ്ക്കുന്ന 'യുവജാഗ്രതി-2017' വേദിയില്‍ ആശയങ്ങള്‍ പങ്കുവയ്ക്കാന്‍ അവസരം ലഭിയ്ക്കും. ഇതില്‍നിന്നാണ് അവസാനവട്ട വിജയികളെ പ്രഖ്യാപിയ്ക്കുക. മല്‍സരത്തിന്റെ കൂടുതല്‍ വിവരങ്ങള്‍www.ayudh.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :