പണം വാങ്ങി വോട്ടുവില്‍ക്കുന്നവര്‍ക്കെതിരെ കമല്‍

ചെന്നൈ| WEBDUNIA|
PRO
PRO
പണം വാങ്ങി വോട്ടുവില്‍ക്കുന്നതിനെതിരെ പൌരന്മാരെ ബോധവത്കരിക്കാന്‍ ഉലക നായകന്‍ കമല്‍ രംഗത്ത്. തമിഴ്‌നാട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയ പരസ്യചിത്രത്തിലാണ് കമല്‍ഹാസന്‍ എത്തുന്നത്.

'ഞാന്‍ നിങ്ങളുടെ കമല്‍ഹാസന്‍' എന്ന അഭിസംബോധനയോടെ തുടങ്ങുന്ന പരസ്യം തമിഴിലും ഇംഗ്ലീഷിലുമായാണ് പുറത്തിറക്കിയിരിക്കുന്നത്.'നാടിനുവേണ്ടി ചെയ്യുന്ന കടമകളില്‍ മുഖ്യമാണ് വോട്ടുചെയ്യുകയെന്നത്.

വോട്ടുവില്‍ക്കുന്നവന്‍ സ്വന്തം അഭിമാനം തന്നെയാണ് വില്‍ക്കുന്നത്. പണം എണ്ണിനോക്കിയാകരുത് വോട്ടുനല്‍ക്കേണ്ടതെന്നും നമ്മുടെ ഭാവി ആര്‍ക്ക് നല്‍കണമെന്ന് ചിന്തിച്ചുവേണം തീരുമാനമെടുക്കാനെന്നും വോട്ട് നാളെയുടെ നന്മയ്ക്കുവേണ്ടിയാകണമെന്നും കമല്‍ഹാസന്‍ പറയുന്നു'.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :