rahul balan|
Last Modified ബുധന്‍, 27 ഏപ്രില്‍ 2016 (13:07 IST)
അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഇടപാടുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധിക്കെതിരെയുളള വിവരങ്ങള്‍ ലഭിക്കാനായി നരേന്ദ്രമോദി ഇടനിലക്കാരെ ബന്ധപ്പെട്ടുവെന്ന ആരോപണം കേന്ദ്ര സര്‍ക്കാര്‍ തളളി. ഇതുമായി ബന്ധപ്പെട്ട് ഇടനിലക്കാരനായ ജയിംസ് മാത്യു നടത്തിയ വെളിപ്പെടുത്തലുകള്‍ അടിസ്ഥാനരഹിതമാണെന്ന് അരുണ്‍ ജെയ്റ്റ്ലി സഭയില്‍ പറഞ്ഞു.
വിവിധ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിനെതിരായ ആയുധമായാണ് ബി ജെ പി ആരോപണത്തെ കാണുന്നത്. അതേസമയം, ഇടപാടില്‍ സോണിയാഗാന്ധിക്ക് പങ്കുണ്ടെന്ന ബി ജെ പി എംപി സുബ്രഹ്മണ്യം സ്വാമിയുടെ പ്രസ്താവനയെ തുടര്‍ന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ രാജ്യസഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. പ്രതിപക്ഷ ബഹളത്തെതുടര്‍ന്ന് സഭ നിര്‍ത്തിവെച്ചു.
അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഇടപാടുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധിക്കെതിരെയുളള വിവരങ്ങള്‍ നല്‍കിയാല്‍ കടല്‍കൊല കേസ് പ്രതികളെ വിട്ടയക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇറ്റാലിയന്‍ പ്രധാനമന്ത്രി മാറ്റോ റെന്‍സിയോട് ആവശ്യപ്പെട്ടുവെന്നായിരുന്നു വെളിപ്പെടുത്തല്‍. കടല്‍കൊലക്കേസ് പരിഗണിക്കുന്ന രാജ്യാന്തര കോടതിക്കെഴുതിയ കത്തിലാണ് മോദിയുടെ ഈ വെളിപ്പെടുത്തലുള്ളതെന്ന് ബ്രിട്ടീഷ് ആയുധ ഏജന്റ് ക്രിസ്ത്യന്‍ മിഷേല്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്.