'സിനിമയിലെ സെക്കന്‍ഡ് ഇന്നിംഗ്‌സിന് ഇന്നേക്ക് 12 വര്‍ഷം'; 'ഭ്രമരം' ഓര്‍മ്മകളില്‍ മുരളി ഗോപി

കെ ആര്‍ അനൂപ്| Last Modified വെള്ളി, 25 ജൂണ്‍ 2021 (10:02 IST)

ബ്ലെസ്സി സംവിധാനം ചെയ്ത് 2009 ജൂണ്‍ 25-ന് റിലീസ് ചെയ്ത ചിത്രമാണ് ഭ്രമരം. പ്രേക്ഷകരിലേക്ക് എത്തി 12 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ സിനിമയിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് പറയുകയാണ് മുരളി ഗോപി.

'സിനിമയിലെ എന്റെ സെക്കന്‍ഡ് ഇന്നിംഗ്‌സിന് 12 വര്‍ഷം. 'ഭ്രമരം'ത്തിന്റെയും 12 വര്‍ഷങ്ങള്‍'- മുരളി ഗോപി കുറിച്ചു.

ചിത്രത്തിന് കഥയും തിരക്കഥയും നിര്‍വ്വഹിച്ചിരിക്കുന്നത് ബ്ലെസ്സി തന്നെയാണ്. മോഹന്‍ലാല്‍ പ്രധാന കഥാപാത്രമായി എത്തിയ സിനിമയില്‍ ഭൂമിക ചൗള, സുരേഷ് മേനോന്‍, മുരളി ഗോപി, ലക്ഷ്മി ഗോപാലസ്വാമി, ബേബി നിവേദിത തുടങ്ങിയ താരങ്ങളാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തിയത്. ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു.അനില്‍ പനച്ചൂരാന്റെ വരികള്‍ക്ക് മോഹന്‍ സിതാരയാണ് സംഗീതം ഒരുക്കിയത്.യൗവന്‍ എന്റര്‍റ്റെയ്ന്‍മെന്റിന്റെ ബാനറില്‍ രാജു മല്യാത്തും എ.ആര്‍. സുള്‍ഫീക്കറും ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :