ഇല്ല... ഒന്നും മാഞ്ഞിട്ടില്ല, ഇവിടെയുണ്ട്!

കെട്ടിടങ്ങൾ കെട്ടിപ്പൊക്കുവാൻ തടാകങ്ങളും പുഴകളും മണ്ണിട്ട് നികത്തിയ നഗരമാണ് ചെന്നൈ. നഗരത്തിലെ കെട്ടിടങ്ങൾ വളർന്നുകൊണ്ടേ ഇരുന്നു. എന്നാൽ ഇതിനിടയിൽ നശിച്ചുകൊണ്ടിരിക്കുന്ന പ്രകൃതിയെ ആരുമറിഞ്ഞില്ല. പുറകോട്ട് തിരിഞ്ഞുനോക്കാൻ ഒരു പ്രളയം തന്നെ വേണ്ടി വന്നു

aparna shaji| Last Modified ബുധന്‍, 22 ജൂണ്‍ 2016 (17:55 IST)
കെട്ടിടങ്ങൾ കെട്ടിപ്പൊക്കുവാൻ തടാകങ്ങളും പുഴകളും മണ്ണിട്ട് നികത്തിയ നഗരമാണ് ചെന്നൈ. നഗരത്തിലെ കെട്ടിടങ്ങൾ വളർന്നുകൊണ്ടേ ഇരുന്നു. എന്നാൽ ഇതിനിടയിൽ നശിച്ചുകൊണ്ടിരിക്കുന്ന പ്രകൃതിയെ ആരുമറിഞ്ഞില്ല. പുറകോട്ട് തിരിഞ്ഞുനോക്കാൻ ഒരു പ്രളയം തന്നെ വേണ്ടി വന്നു. പിന്നീട് അവർ ആലോചിച്ചതും അതുതന്നെയാകും, എങ്ങനെ തിരിച്ചുപിടിക്കാൻ കഴിയും പ്രകൃതിയെ.

ചെന്നൈ നഗരത്തിന് നഷ്ട്മായ തടാകങ്ങൾ പുന:സ്ഥാപിക്കുവാൻ കഴിയുമെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ചേത്പെട്ടിലുള്ള തടാകം. വെയിലേറ്റ് തളരുന്നവർക്ക് ഒരിത്തിരി ആശ്വാസമാണീ തടാകം. ചേത്തുപെട്ടിന് സമീപത്തുള്ള പരിസ്ഥിതി പാർക്കും തടാകവും പൊതുജനങ്ങൾക്കായി തുറന്നിട്ട് മൂന്നു മാസമായി. ഇതുവരെ കണ്ടിട്ടില്ലാത്ത തിരക്കാണ് വേനലവധിയിലും സായംസന്ധ്യയിലും ഇവിടെ.

മാതാപിതാക്കളും കുട്ടികളും ബോട്ട് റൈഡുകൾക്കായുള്ള കാത്തിരിപ്പ് ഒരു വലിയ ക്യൂ ആയി മാറിയിരിക്കുകയാണ്. ചെന്നൈ നഗരത്തിന്റെ ഹൃദയഭാഗത്തുള്ള ഒരു പ്രധാന റിക്രിയേഷൻ സ്പോട്ടായി മാറിയിരിക്കുകയാണ് ഈ തടാകം. ഉന്മേഷം നിറയ്ക്കുന്ന കാഴ്ചയാണ് ഈ തടാകം ഏവർക്കുമായി ഒരുക്കിയിരിക്കുന്നത്.

സ്റ്റേറ്റ് ഫിഷറീസ് ഡിപ്പാർട്ട്മെന്റാണ് ഈ പദ്ധതി വികസിപ്പിച്ചെടുത്തത്. ചെന്നൈയിൽ നിന്നും മാഞ്ഞ നദികൾ പുനരുദ്ധാരണം ചെയ്യണമെന്നതായിരുന്നു ട്രസ്റ്റിന്റെ ആദ്യഘട്ടം. ആ ശ്രമം ഫലം കണ്ടിരിക്കുകയാണ് ഈ പദ്ധതിയിലൂടെയെന്ന് അധികൃതർ വ്യക്തമാക്കുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :