വിധി സിപി‌എമ്മിന്റെ സംഹാര രാഷ്ട്രീയത്തിനേറ്റ പ്രഹരം: ആര്‍എംപി

കോഴിക്കോട്| WEBDUNIA| Last Modified ബുധന്‍, 22 ജനുവരി 2014 (12:40 IST)
PRO
PRO
സിപി‌എമ്മിന്റെ സംഹാര രാഷ്ട്രീയത്തിനേറ്റ കനത്ത പ്രഹരമാണ് ടി പി ചന്ദ്രശേഖരന്‍ വധക്കേസ് വിധിയെന്ന് ആര്‍എംപി. പി മോഹനനെ വെറുതെ വിട്ടത് എന്തിനാണെന്ന് അറിയില്ലെന്നായിരുന്നു ടിപിയുടെ അമ്മയുടെ പ്രതികരണം.

ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ കോഴിക്കോട് സിപി‌എം ജില്ലാകമ്മറ്റിയംഗം പി മോഹനനെയും പടയങ്കണ്ടി രവീന്ദ്രനുമടക്കമുള്ള 24 പ്രതികളെ എരഞ്ഞിപ്പാലത്തെ പ്രത്യേകകോടതി വെറുതെവിട്ടിരുന്നു. എന്നാല്‍ കൊലയാളി സംഘത്തിലെ ഏഴുപ്രതികളും സിപി‌എം നേതാക്കളായ കുഞ്ഞനന്തനും കെസി രാമചന്ദ്രനും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്.

പി മോഹനനും പടയങ്കണ്ടി രവീന്ദ്രനുമടക്കമുള്ള 24 പ്രതികളെ വെറുതെ വിട്ടതിനെതിരെ അപ്പീല്‍ പോകുമെന്ന് ടിപിയുടെ വിധവ കെ കെ രമ അറിയിച്ചു. ടിപി വധത്തില്‍ സിപി‌എമ്മിന്റെ പങ്ക് നിഷേധിക്കാന്‍ കഴിയില്ലെന്നും രമ മാധ്യമങ്ങളോട് പറഞ്ഞു. സിപി‌എം നേതാക്കളായ കുഞ്ഞനന്തനും കെസി രാമചന്ദ്രനും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടി. അപ്പീല്‍ പോകുമെന്നും രമ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :