തെരുവുനായ്ക്കളെ കൊല്ലരുത്: ഡിജിപി

തെരുവുനായ, ഡിജിപി, സെന്‍‌കുമാര്‍, ഉമ്മന്‍‌ചാണ്ടി
തിരുവനന്തപുരം| Last Modified വെള്ളി, 25 സെപ്‌റ്റംബര്‍ 2015 (20:50 IST)
തെരുവുനായ്ക്കളെ കൊല്ലരുതെന്ന് ഡിജിപി ടി പി സെന്‍‌കുമാര്‍. തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊല്ലാനുള്ള ശ്രമം തടയണമെന്നും ഇത്തരം ശ്രമമുണ്ടായാല്‍ നിയമപരമായി നേരിടണമെന്നും ജില്ലാ പൊലീസ് മേധാവികള്‍ക്ക് ഡിജിപി കത്തുനല്‍കി.

അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡിന്റെ പരാതിയിലാണ് ഡി ജി പിയുടെ ഈ നടപടി. അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് സുപ്രീം‌കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളിയ സാഹചര്യം നിലനില്‍ക്കെയാണ് സെന്‍‌കുമാര്‍ തെരുവുനായ്ക്കളെ കൊല്ലരുതെന്ന ആഹ്വാനവുമായി രംഗത്തെത്തിയിരിക്കുന്നത്.

അപകടകാരികളായ തെരുവുനായ്ക്കളെ കൊല്ലാമെന്ന് കേരള ഹൈക്കോടതി ഉത്തരവുണ്ട്. ഇതിനെതിരെയാണ് അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് സുപ്രീംകോടതിയെ സമീപിച്ചത്. എന്നാല്‍ ഹൈക്കോടതി ഉത്തരവിനെതിരെ ഏറെ വൈകിയാണ് അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് സ്റ്റേ ആവശ്യവുമായി സമീപിച്ചതെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗത്തില്‍, ആക്രമണകാരികളായ തെരുവുനായ്ക്കളെ കൊല്ലാന്‍ തീരുമാനമെടുത്തിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :