5 പേരെ കടിച്ച നായ്ക്കളെ തല്ലിക്കൊന്നു

വര്‍ക്കല| Last Modified വ്യാഴം, 24 സെപ്‌റ്റംബര്‍ 2015 (18:52 IST)
തെരുവുനായ്ക്കളുടെ കടിയേറ്റ് കഴിഞ്ഞ ദിവസം കാപ്പിലിലും പരിസരങ്ങളിലുമായി സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ക്ക് പരിക്കേറ്റു. സഹികെട്ട നാട്ടുകാര്‍ 14 തെരുവു നായ്ക്കളെ തല്ലിക്കൊല്ലുകയും ചെയ്തു.


കഴിഞ്ഞ ദിവസം പുലര്‍ച്ചെ കാപ്പില്‍ റയില്‍വേ സ്റ്റേഷനു സമീപം പ്രഭാത സവാരിക്ക് ഇറങ്ങിയവര്‍ക്കും പത്രവിതരണക്കാരനുമാണ് തെരുവു നായ്ക്കളുടെ കടിയേറ്റത്. ഇവരെ വര്‍ക്കല സര്‍ക്കാര്‍ ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു.

തുടര്‍ന്ന് സഹികെട്ട നാട്ടുകാര്‍ 14 തെരുവുനായ്ക്കളെ ഓടിച്ചിട്ടു തല്ലിക്കൊല്ലുകയും ചെയ്തു. ആഴ്ചകളായി വളര്‍ത്തു മൃഗങ്ങളെയും കുട്ടികളെയും ആക്രമിച്ച നായ്ക്കളാണിവ. കഴിഞ്ഞ ദിവസങ്ങളില്‍ ഇടവ പഞ്ചായത്തില്‍ 5 ആടുമാടുകളെയും പത്ത് കോഴികളെയും തെരുവു നായ്ക്കള്‍ കടിച്ചു കൊന്നിരുന്നു



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :