കോടതിയിലേക്ക് കൊണ്ടുപോകുംവഴി വെട്ടേറ്റു മരിച്ച വിചാരണ തടവുകാരന്‍ മദ്യപിച്ചിരുന്നു!

പാലക്കാട്| WEBDUNIA|
PRO
PRO
പാലക്കാട് കോടതിയിലേക്ക് കൊണ്ടുപോകുംവഴി വെട്ടേറ്റുമരിച്ച സബ്ജയിലിലെ വിചാരണ തടവുകാരന്‍ പ്രകാശന്‍ മദ്യപിച്ചിരുന്നതായി റിപ്പോര്‍ട്ട്. പ്രകാശന്റെ രക്ത സാമ്പിളില്‍ മദ്യത്തിന്റെ അംശം കണ്ടെത്തി. കഴിഞ്ഞ മാസം 18നാണ് പ്രകാശന്‍ കോടതിയിലേക്ക് കൊണ്ടുപോകും വഴി വെട്ടേറ്റു മരിച്ചത്. മൂന്നു മാസമായി സബ് ജയിലില്‍ വിചാരണ തടവുകാരനായിരുന്നു ഇയാള്‍.

ജയിലില്‍ കഴിയവേ ഇയാള്‍ക്ക് മദ്യം ലഭിച്ചിരുന്നുവെന്നാണ് സംശയിക്കുന്നത്. കുഴല്‍മന്ദം സ്വദേശി ശിവദാസനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്നു ഇയാള്‍. കോഴിക്കോട് ജില്ലാ ജയിലില്‍ തടവുകാര്‍ മൊബൈല്‍ ഫോണും മദ്യവും മറ്റു ലഹരി വസ്തുക്കളും ഉപയോഗിക്കുന്നതായി ആരോപണം ഉയര്‍ന്നതിനു പിന്നാലെയാണ് പാലക്കാട് ജയിലിന്റെ പ്രവര്‍ത്തനവും സംശയത്തിന്റെ നിഴലിലാകുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :