കരിപ്പൂരില്‍ സ്ഥിതി നിയന്ത്രണവിധേയമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം| JOYS JOY| Last Modified വ്യാഴം, 11 ജൂണ്‍ 2015 (12:11 IST)
കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്ഥിതി നിയന്ത്രണ വിധേയമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ആഭ്യന്തരമന്ത്രിയുമായും എ ഡി ജി പിയുമായും സംസാരിച്ചു. യാത്രക്കാരുടെ ബുദ്ധിമുട്ട് പരിഹരിക്കാന്‍ മുന്‍ഗണന നല്കണമെന്ന് നിര്‍ദ്ദേശം നല്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇതിനിടെ, സ്ഥിതി നിയന്ത്രണ വിധേയമാണെന്നും സംഭവവുമായി ബന്ധപ്പെട്ട് സി ഐ എസ് എഫ് ഡയറക്‌ടര്‍ ജനറലുമായി സംസാരിച്ചെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. അതേസമയം, വ്യോമയാന മന്ത്രാലയത്തിന്റെ ഉന്നതതലയോഗം നാളെ ചേരും.

കൊല്ലപ്പെട്ട ജവാന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടക്കും. കേസിന്റെ അന്വേഷണ ചുമതല എ ഡി ജി പി ശങ്കര്‍ റെഡ്ഡിക്ക് ആണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :