ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥരെ തനിക്കെതിരെ തിരിച്ചുവിടാന്‍ ‘ചിലര്‍’ മനപ്പൂര്‍വ്വം ശ്രമിച്ചു; വെളിപ്പെടുത്തലുമായി നളിനി നെറ്റോ

ഉദ്യോഗസ്ഥ പോര് തലയില്‍ കെട്ടിവെയ്ക്കാന്‍ ശ്രമിച്ചെന്ന് നളിനി നെറ്റോ

Chief Secretary ,   Nalini Netto ,   Chief Principal Secretary ,  നളിനി നെറ്റോ ,  ഐഎഎസ് ,  ഐപിഎസ് ,  ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ,  ചീഫ് സെക്രട്ടറി
തിരുവനന്തപുരം| സജിത്ത്| Last Modified ശനി, 2 സെപ്‌റ്റംബര്‍ 2017 (09:38 IST)
സംസ്ഥാനത്തെ ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കെതിരായ വിജിലന്‍സ് അന്വേഷണത്തിന്റെ ഉത്തരവാദിത്വം തന്റെ തലയില്‍ കെട്ടിവെയ്ക്കാന്‍ ചിലര്‍ ശ്രമിച്ചിരുന്നെന്ന വെളിപ്പെടുത്തലുമായി
മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോ. തനിക്ക് ആരോടും വ്യക്തിപരമായ വിരോധമില്ലെന്നും അവര്‍ വ്യക്തമാക്കി.

വിജിലന്‍സ് അന്വേഷണമെല്ലാം തീരുമാനിക്കുന്നത് അതുമായി ബന്ധപ്പെട്ട വകുപ്പുകളാണ്. അതില്‍ ആര്‍ക്കെതിരെയും താന്‍ ഒന്നും ചെയ്തിട്ടില്ല. അതേസമയം സെൻകുമാറുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രിക്കു നൽകിയ കുറിപ്പിനോടൊപ്പമുണ്ടായിരുന്ന ഫയലില്‍ കൃത്രിമം കാണിച്ചതായുള്ള ആക്ഷേപത്തോടും അവര്‍ പ്രതികരിക്കാന്‍ തയ്യാറായില്ല.

1996ല്‍ സഹകരണ മന്ത്രിയായിരുന്ന സമയം മുതല്‍ തനിക്ക് മുഖ്യമന്ത്രിയെ പരിചയമുണ്ട്. അന്ന് സഹകരണ റജിസ്ട്രാറായിരുന്നു താനെന്നും നളിനിനെറ്റോ പറഞ്ഞു.ജേക്കബ് തോമസിന് എല്ലാ പിന്തുണയും നല്‍കുന്നത് ചീഫ് സെക്രട്ടറിയായിരുന്നെന്ന ആരോപണത്തോടും പ്രതികരിക്കാന്‍ അവര്‍ തയ്യാറായില്ല. എന്നാല്‍ ‘പലതും പറയാനുണ്ടെന്നും അതിനുള്ള സമയമായിട്ടില്ല’ എന്നും അവര്‍ കൂട്ടിച്ചേർത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :