രേണുക വേണു|
Last Modified തിങ്കള്‍, 30 ഓഗസ്റ്റ് 2021 (14:18 IST)
ഇരുപത് കിലോ കഞ്ചാവുമായി പിടിക്കപ്പെട്ട രണ്ട് പേരില്‍ ഒരാള്‍ 43 വയസ്സുള്ള സ്ത്രീ. തൃശൂര്‍ സ്വദേശിയായ ലീന (43), പാലക്കാട് സ്വദേശിയായ സനല്‍ (34) എന്നിവരാണ് കുന്ദമംഗലം ടൗണില്‍ വെച്ച് ഇന്ന് രാവിലെ പിടിയിലായത്. ഇവരില്‍ നിന്ന് 20 കിലോ കഞ്ചാവാണ് പിടികൂടിയത്. ഏകദേശം പത്ത് ലക്ഷം രൂപയോളം വിപണി വിലയുള്ളതാണ് പിടിച്ചെടുത്ത സാധനങ്ങള്‍.
വാടകയ്ക്കെടുത്ത ഹ്യൂണ്ടായ് കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഈ കാറിലാണ് ഇരുവരും കഞ്ചാവ് കച്ചവടം നടത്തിയിരുന്നത്.
കോഴിക്കോട് നിന്നും വയനാട്ടിലേക്ക് കഞ്ചാവുമായി പോകുന്നതിനിടെയാണ് ഇരുവരും പിടിയിലായത്. ഒന്നര മാസമായി ഇവര്‍ ചേവരമ്പലത്ത് വാടകയ്ക്ക് താമസിച്ച് വരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ആര്‍ക്കാണ് ഇത് എത്തിച്ച് കൊടുക്കാനിരുന്നതെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.