കോടതിയുടെ തെറ്റിദ്ധാരണ നീക്കുമെന്ന് വി എസ്

തിരുവന്തപുരം| Last Updated: തിങ്കള്‍, 2 ഫെബ്രുവരി 2015 (15:39 IST)
പാമോലിന്‍ കേസില്‍ സുപ്രീം കോടതിക്ക് തെറ്റിദ്ധാരണ ഉണ്ടായതിനാലാണ് തന്നെ വിമര്‍ശിച്ചതെന്നും തെറ്റിദ്ധാരണ നീക്കുമെന്നും
പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. പാമോയില്‍ കേസില്‍ സുപ്രീം കോടതി നടത്തിയ പരാമര്‍ശങ്ങള്‍ തന്റെ അഴിമതിയ്ക്കെതിരെയുള്ള തന്റെ പോരാട്ടത്തെ ബാധിക്കില്ലെന്നും
വിഎസ് പറഞ്ഞു‍. വി എസിനെതിരെ സുപ്രീം കോടതി നടത്തിയ പരാമര്‍ശങ്ങളെപ്പറ്റി പ്രതികരിക്കുകയായിരുന്നു വി എസ്.



നേരത്തെ പാമോലീന്‍ കേസില്‍ വി‌എസ് അച്യുതാനന്ദനെ സുപ്രീം കോടതിയുടെ രൂക്ഷമായി
വിമര്‍ശിച്ചിരുന്നു. വി‌എസ് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നു എന്നാണ് കൊടതി അഭിപ്രായപ്പെട്ടത്. കൂടുതല്‍ നിര്‍ണ്ണായകമായ തെളിവുകള്‍ സമര്‍പ്പിക്കുന്നതിനായി പാമോലീന്‍ കേസിലെ വാദം നീട്ടിവയ്ക്കണമെന്ന വി‌എസ്സിന്റെ അഭിഭാഷകന്റെ അഭ്യര്‍ഥനയേ തുടര്‍ന്നായിരുന്നു സുപ്രീം കോടതിയുടെ പരാമര്‍ശം.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :