വിഎസിന്റെ പിന്തുണയുറപ്പിച്ച് ബിജു രമേശ്; പിണറായിയെയും കാണും

തിരുവനന്തപുരം| Last Modified വ്യാഴം, 29 ജനുവരി 2015 (19:14 IST)
ബാറുടമകളുടെ അസോസിയേഷന്‍ നേതാവ് ബിജു രമേശ് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനുമായി കൂടികാഴ്ച നടത്തി. കന്റോണ്‍മെന്റ് ഹൌസിലെത്തിയാണ് ബിജു രമേശ് വി എസിനെ കണ്ടത്. ബാര്‍കോഴ വിവാദവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വി എസിന് കൈമാറിയെന്ന് ബിജു രമേശ് കൂടികാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. വി എസ് പോസിറ്റീവായാണ് പ്രതികരിച്ചതെന്നും വി എസ് പിന്തുണ അറിയിച്ചതായും ബിജു രമേശ് പറഞ്ഞു.

ബാര്‍ കൊഴക്കേസില്‍ അന്വേഷണം തൃപ്തികരമല്ലെന്ന് വി എസിനെ അറിയിച്ചു. ബാര്‍ അസോസിയേഷന്‍ നേതാക്കള്‍ കൂട്ടിലടച്ച തത്തയാണ്. മാണിയുടെ വക്കിലുമാര്‍ പറഞ്ഞ് പഠിപ്പിക്കുന്നതാണ് ഇവര്‍ പറയുന്നത് ബിജു രമേശ് പറഞ്ഞു. വി എസിനെകൂടാതെ സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനേയും കാണുമെന്നും ബിജു രമേശ് പറഞ്ഞു.

ആരോപണത്തില്‍ ഉറച്ചു നില്‍ക്കുമെങ്കില്‍ പിന്തുണയ്ക്കുമെന്ന് നേരെത്തെ വി എസ് പറഞ്ഞിരുന്നു. താന്‍ ആരോപണത്തില്‍ ഉറച്ചു നില്‍ക്കുമെന്ന് വി എസിനെ അറിയിച്ചിട്ടുണ്ട്.
ചര്‍ച്ചയില്‍ മറ്റ് ഏജന്‍സികള്‍ കേസ് അന്വേഷിക്കുന്നതിനെ വി എസ് അനുകൂലിച്ചെന്നും
ബിജു രമേശ് വ്യക്തമാക്കി. വി എസിനെ കണ്ടെതിന് ശേഷം തനിക്ക് കൂടുതല്‍ കരുത്തു ലഭിച്ചു. ഒരു ഗോഡ്ഫാദര്‍ ഉണ്ടെന്ന പ്രതീതിയുണ്ട്, പുറകിലാരോ ഉണ്ടെന്ന് തോന്നലുണ്ട് ബിജു രമേശ് കൂട്ടിച്ചേര്‍ത്തു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :