റെയ്‌നാ തോമസ്|
Last Modified ചൊവ്വ, 3 ഡിസംബര്‍ 2019 (09:07 IST)
വിവാഹത്തിന് തൊട്ട് പിന്നാലെ വധുവായ യുവതി ചെയ്തതാണ് ഏവരെയും ഞെട്ടിച്ചിരിക്കുന്നത്.വിവാഹം നടന്ന് മണിക്കൂറുകള്‍ക്ക് അകം യുവതി കാമുകന്റെ കൂടെ സ്ഥലം വിടുകയായിരുന്നു. വെങ്ങാനൂര്‍ സ്വദേശിനിയായ 32കാരിയാണ് കാമുകനൊപ്പം സ്ഥലംവിട്ടത്. വട്ടിയൂര്‍ക്കാവ് തൊഴുവന്‍കോട് സ്വദേശിയായ 36കാരനുമായി കഴിഞ്ഞ ദിവസം യുവതിയുടെ വിവാഹം നടത്തിയിരുന്നു.
ഇന്നലെ പുലര്‍ച്ചെ ഒന്നിന് യുവതി ഭര്‍തൃ വീട്ടില്‍നിന്നു കാമുകനൊപ്പം മുങ്ങുകയായിരുന്നു. തനിക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്നും അതു മുന്‍കൂട്ടി പറയാന്‍ സാധിക്കാത്തതില്‍ ക്ഷമിക്കണമെന്നും മറ്റു ഗത്യന്തരമില്ലാത്തതിനാല്‍ താന്‍ പോകുന്നുവെന്നുമുള്ള വോയിസ് മെസേജ് ഭര്‍ത്താവിന് അയച്ചശേഷമാണ് യുവതി കാമുകനുമൊത്ത് സ്ഥലം വിട്ടത്. സംഭവം അറിഞ്ഞതോടെ യുവാവിന്റെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. വട്ടിയൂര്‍ക്കാവ് പോലീസ് അന്വേഷണം ആരംഭിച്ചു.