വിഎസ് അറവുമാട് തന്നെ, പ്രസ്താവന തിരുത്തില്ലെന്ന് സുധീരന്‍

തിരുവനന്തപുരം| VISHNU N L| Last Modified ബുധന്‍, 24 ജൂണ്‍ 2015 (18:36 IST)
പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദൻ അറവുമാടാണെന്ന് താൻ നടത്തിയ പരാമർശം പിൻവലിക്കാൻ തയ്യാറല്ലെന്ന് കെപിസിസി പ്രസിഡന്റ് വിഎം പറ‌ഞ്ഞു. കേരളത്തിലെ ജനങ്ങളുടെ വികാരമാണ് താൻ പ്രകടിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

വി.എസിന്റെ മറുപടിയെ ഫലിതമായി മാത്രമെ കാണുന്നുള്ളൂവെന്നും സുധീരൻ പറഞ്ഞു. വിഎസിനെ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് നീക്കാൻ നടക്കുന്ന ആളാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെന്നും സുധീരൻ ആരോപിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :