സർക്കാരിൽ തനിക്ക് ആലങ്കാരിക പദവികളൊന്നും വേണ്ട; പാർട്ടിയിലെ പദവികളിൽ മാത്രമേ താൽപര്യമുള്ളൂ - വിഎസ്

സര്‍ക്കാര്‍ പദവി ഏറ്റെടുക്കണമെന്ന് യെച്ചൂരി

  വിഎസ് അച്യുതാനന്ദൻ , സീതാറാം യെച്ചൂരി , സര്‍ക്കാര്‍
ന്യൂഡൽഹി| jibin| Last Modified ശനി, 18 ജൂണ്‍ 2016 (20:37 IST)
സംസ്ഥാന സർക്കാരിൽ തനിക്ക് ആലങ്കാരിക പദവികളൊന്നും വേണ്ടെന്ന് മുതിർന്ന സിപിഎം നേതാവ് വിഎസ് അച്യുതാനന്ദൻ. പാർട്ടിയിലെ പദവികളിൽ മാത്രമേ താൽപര്യമുള്ളൂ എന്നും ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ അദ്ദേഹം അറിയിച്ചതായാണ് സൂചന. വിശദമായ ചർച്ചകൾക്കു ശേഷം ഇക്കാര്യത്തിൽ തീരുമാനം എടുക്കാമെന്നായിരുന്നു യെച്ചൂരിയുടെ പ്രതികരണം.

സര്‍ക്കാര്‍ പദവി ഏറ്റെടുക്കണമെന്ന് യെച്ചൂരി, വിഎസ് അച്യുതാനന്ദനോട് ആവശ്യപ്പെട്ടിരുന്നു. ഡല്‍ഹിയില്‍ കേന്ദ്രകമ്മറ്റിയോഗം ചേരുന്നതിന് മുമ്പാണ് വിഎസ് യെച്ചൂരിയുമായി കൂടിക്കാഴ്ച നടത്തിയത്. തന്നെ സ്ഥാനമോഹിയായി ചിത്രികരിക്കാന്‍ ശ്രമം നടക്കുന്നുവെന്ന പരാതി വിഎസ് ഉന്നയിച്ചതായും റിപ്പോര്‍ട്ടുണ്ട്.

സര്‍ക്കാരിലെയും പാര്‍ട്ടിയിലെയും പദവിയുടെ കാര്യത്തിലും പിബി കമ്മീഷന്‍റെ തുടര്‍ നടപടികളുടെ കാര്യത്തിലും വിഎസും ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വച്ചു. ഇക്കാര്യങ്ങളെല്ലാം ചര്‍ച്ച ചെയ്യാമെന്നാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി നല്‍കിയ ഉറപ്പ്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :