ന്യൂഡല്‍ഹി|
Last Modified തിങ്കള്‍, 26 സെപ്‌റ്റംബര്‍ 2016 (12:32 IST)
മുന്‍ ധനമന്ത്രി കെ എം മാണിക്കെതിരെ തെളിവുകളുമായി വിജിലന്‍സ്. കോഴിക്കോഴ കേസിലാണ് വിജിലന്‍സ് ഹൈക്കോടതിയില്‍ മാണിക്കെതിരെ തെളിവുകള്‍ നല്കിയത്. 62 കോടി രൂപയുടെ നികുതി പിരിവാണ് മാണി സ്റ്റേ ചെയ്തതെന്ന് തെളിവുകള്‍ വ്യക്തമാക്കുന്നു.
അഞ്ചു ലക്ഷം രൂപയ്ക്കു മുകളില്‍ സ്റ്റേ നല്കാന്‍ അധികാരം മുഖ്യമന്ത്രിക്ക് മാത്രമാണ് ഉള്ളത്. ഈ സാഹചര്യം നിലനില്‍ക്കുമ്പോള്‍ ആണ് 62 കോടി രൂപയുടെ നികുതിപിരിവ് മാണി സ്റ്റേ ചെയ്തത്.
തോംസണിന്റെ കേസിലാണ് 62 കോടി രൂപയ്ക്ക് സ്റ്റേ നല്കിയത്. ഫയല്‍ ഹൈക്കോടതിക്ക് കൈമാറി
സത്യവാങ്‌മൂലത്തിനൊപ്പമാണ് തെളിവുകള്‍ സമര്‍പ്പിച്ചിരിക്കുന്നത്.