കൊല്ലം വെടിക്കെട്ട് ദുരന്തം: ലഖ്‌നൌവിലും പൊതുപരിപാടികളില്‍ വെടിക്കെട്ട് നിരോധിച്ചു

കൊല്ലം വെടിക്കെട്ട് ദുരന്തം: ലഖ്‌നൌവിലും പൊതുപരിപാടികളില്‍ വെടിക്കെട്ട് നിരോധിച്ചു

ലഖ്‌നൌ| JOYS JOY| Last Modified ചൊവ്വ, 12 ഏപ്രില്‍ 2016 (17:21 IST)
കൊല്ലം വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ലഖ്‌നൌവിലും വെടിക്കെട്ട് നിരോധിച്ചു. ലഖ്‌നൌ ജില്ല മജിസ്ട്രേറ്റ് ആണ് ചൊവ്വാഴ്ച ഉത്തര്‍പ്രദേശിന്റെ തലസ്ഥാന നഗരിയില്‍ വെടിക്കെട്ട് നിരോധിച്ചത്.
കൊല്ലം പുറ്റിംഗല്‍ ദേവി ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തിലാണ് നിരോധനം.

കൊല്ലത്തെ വെടിക്കെട്ട് ദുരന്തത്തില്‍ ഇതുവരെ 111 പേരാണ് മരിച്ചത്. 350ഓളം ആളുകള്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുകയാണ്. തലസ്ഥാനനഗരമായ ലഖ്‌നൌവിലാണ് ജില്ല മജിസ്ട്രേട് വെടിക്കെട്ട് നിരോധിച്ചിരിക്കുന്നത്. പൊതു പരിപാടികളില്‍ വെടിക്കെട്ട് പാടില്ലെന്നാണ് നിരോധനം.

അതേസമയം, സ്വകാര്യപരിപാടികളില്‍ വെടിക്കെട്ട് നടത്തുന്നതിന് നിരോധനമില്ല. ലഖ്‌നൌവില്‍ മാത്രമാണ് നിരോധനം ബാധകമാകുക. സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളില്‍ ഇത് ബാധകമായിരിക്കില്ല.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :