കാവുകളും കുളങ്ങളും സംരക്ഷിക്കുന്നതിന് പത്തുകോടി

തിരുവനന്തപുരം| Last Modified ഞായര്‍, 20 സെപ്‌റ്റംബര്‍ 2015 (14:11 IST)
സംസ്ഥാനത്തെ കാവുകളുടെയും കുളങ്ങളുടെയും സംരക്ഷണത്തിന് പത്തുകോടി രൂപ അനുവദിക്കുമെന്ന് ദേവസ്വം മന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു. 18 ലക്ഷം രൂപ വിനിയോഗിച്ച് പാല്‍ക്കുളങ്ങര ദേവീക്ഷേത്രത്തിലെ കുളത്തിന്റെ, നവീകരണപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.


പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കിവരുന്ന ഈ പദ്ധതിക്കുവേണ്ടി കഴിഞ്ഞ വര്‍ഷം പത്തുകോടി രൂപ വിനിയോഗിച്ചതായും മന്ത്രി അറിയിച്ചു.


ശ്രീവരാഹം, ശ്രീകണ്‌ഠേശ്വരം എന്നിവയുള്‍പ്പെടെ, തിരുവനന്തപുരം നഗരത്തിലെ, പ്രധാനക്ഷേത്രങ്ങളിലെ കുളങ്ങളുടെ നവീകരണം പൂര്‍ത്തിയായി. ഇരവിപേരൂര്‍ ശ്രീകൃഷ്ണസ്വാമിക്ഷേത്രം, പുത്തന്‍ചന്ത സുബ്രഹ്മണ്യസ്വാമിക്ഷേത്രം എന്നിവിടങ്ങളിലെ കുളങ്ങളുടെ നവീകരണം ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :