നിര്‍ണായക യുഡിഎഫ് യോഗം ഇന്ന്; മദ്യനയവും ഗണേഷ് വിഷയവും ചര്‍ച്ചയാകും

 യുഡിഎഫ് യോഗം , കെഎം മാണി , ബാര്‍ കേസ് , ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം| jibin| Last Modified തിങ്കള്‍, 15 ഡിസം‌ബര്‍ 2014 (07:44 IST)
വിവാദങ്ങള്‍ പുകഞ്ഞു നില്‍ക്കുന്ന വേളയില്‍ ഏറെ നിര്‍ണായക യുഡിഎഫ് യോഗം ഇന്നു തിരുവനന്തപുരത്തു ചേരും. മദ്യനയമാണ് എല്ലാ യോഗത്തിലും ഉയര്‍ന്നുവരുന്ന പ്രധാന വിഷയമെങ്കില്‍ ഇത്തവണ പ്രശ്നങ്ങള്‍ പലതാണ്. പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇബ്രാംഹിംകുഞ്ഞിനെതിരെ കെബി ഗണേഷ് കുമാര്‍ എംഎല്‍എ ഉന്നയിച്ച ആരോപണവും, ബാര്‍ കേസില്‍ ധനകാര്യ മന്ത്രി കെഎം മാണിയെ ഒന്നാം പ്രതിയാക്കി കേസെടുക്കാന്‍ വിജിലന്‍സ് തീരുമാനിച്ചതും യോഗത്തില്‍ ഉയര്‍ന്നുവരുന്ന പ്രധാന വിഷയമാണ്.

കെഎം മാണിക്കെതിരായ കോഴ വിവാദം സര്‍ക്കാരിനെയും മുന്നണിയേയും ഒരു പോലെ കെണിയിലാക്കുകയും ചെയ്തപ്പോള്‍ സ്വന്തം പാര്‍ട്ടിയിലെ എംഎല്‍എ തന്നെ പൊതുമരാമത്ത് വകുപ്പിനെതിരെ അഴിമതി ആരോപണം ഉയര്‍ത്തിയതും ഏറെ പ്രധാനമാണ്. ഈ ഊരാക്കുടുക്കില്‍ കുടുങ്ങിക്കിടക്കുമ്പോള്‍ തന്നെ പ്രതിപക്ഷത്തിന്റെ രൂക്ഷ ആക്രമണത്തെ ചെറുക്കുകയും വേണം. ആരോപണം ഉന്നയിച്ച കെബി ഗണേശ് കുമാറിനെതിരെ എന്ത് നടപടി വേണമെന്നതും മുന്നണിയോഗം ചര്‍ച്ചചെയ്യും.

മദ്യ നയത്തിലെ മാറ്റങ്ങളും ചര്‍ച്ചയാകുമെന്ന യോഗത്തില്‍ കെപിസിസസി പ്രസിഡന്റ് വിഎം സുധീരന് തിരിച്ചടി നേരിടാനും സാഹചര്യം ഒരുങ്ങും. മദ്യ നയത്തില്‍ പ്രായോഗിക മാറ്റം വേണമെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നയത്തിന് കൂടുതല്‍ പിന്തുണ ലഭിക്കാനാണ് യുഡിഎഫ് യോഗത്തില്‍ സാധ്യത. വിഷയത്തില്‍ ഇത്തവണ ഘടകകക്ഷികള്‍ അദേഹത്തിനൊപ്പം നില്‍ക്കുമോയെന്നത് സംശയമാണ്. യുഡിഎഫ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗവും ഇന്നുണ്ട്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :