യുഡിഎഫിലേക്ക് മടങ്ങി പോകില്ല; മാണി ബിജെപിയിലേക്കോ ?

ഇനി ബിജെപിയിലേക്കോ ?; മാണി നയം വ്യക്തമാക്കി

  UDF , K M Mani  , local alliances , kerala congress m , UDF , congress , BJP , muslim legue , കെഎം മാണി , കേരളാ കോൺഗ്രസ് (എം) , മുസ്‌ലിം ലീഗ് , എൽഡിഎഫ്
കോട്ടയം:| jibin| Last Updated: ചൊവ്വ, 31 ജനുവരി 2017 (16:31 IST)
ബിജെപിയോട് അയിത്തമില്ലെന്നും യുഡിഎഫിലേക്ക് മടങ്ങിപ്പോക്ക് ഉണ്ടാകില്ലെന്ന് കേരളാ കോൺഗ്രസ് (എം) ചെയർമാൻ കെഎം മാണി. ബിജെപി കേരളത്തിൽ വലിയ ശക്തിയായി വളരാൻ പോകുന്നില്ല. നോട്ട് പിൻവലിക്കലിനെ അന്ധമായി എതിർക്കുന്നില്ല. പക്ഷേ, നടപ്പാക്കിയതിൽ വീഴ്ച സംഭവിച്ചുവെന്നും മാണി പറഞ്ഞു.

ആരെങ്കിലും വാതിൽ തുറന്നാൽ ഓടിക്കയറില്ല. കേരളാ കോൺഗ്രസിന്റെ നയങ്ങളുമായി യോജിക്കുന്നവരുമായി ഭാവിയിൽ സഹകരിക്കും. പ്രാദേശിക പാർട്ടികളുടെ യോജിപ്പ് അനിവാര്യമാണ്. മുസ്‌ലിം ലീഗ് ഉൾപ്പെടെയുള്ള പാർട്ടികൾ ഇക്കാര്യത്തിൽ സഹകരിക്കണം. ഇത് യുഡിഎഫിലേക്കുള്ള മടങ്ങി പോക്കിന്റെ ഭാഗമല്ലെന്നും മാണി വ്യക്തമാക്കി.

കേരളാ കോണ്‍ഗ്രസിന്‍റെ ഭാവി തീരുമാനങ്ങൾ കാത്തിരുന്ന് കാണാം. വിജയത്തിലേക്കു കുതിക്കുന്നവർ തോൽക്കാൻ തിരിച്ചുവരില്ല. കോൺഗ്രസ് നുകത്തിനു കീഴിലായിരുന്നു യുഡിഎഫിലെ പ്രവർത്തനം. അതിന്റെ ദൗർബല്യങ്ങൾ കേരളാ കോൺഗ്രസിലും പ്രകടമായി. എൽഡിഎഫ് ഭരണത്തിൽ സംസ്ഥാനത്ത് വികസനം അന്യമായിരിക്കുന്നുവെന്നും മനോരമ ന്യൂസിനു നൽകിയ അഭിമുഖത്തില്‍ മാണി കൂട്ടിച്ചേര്‍ത്തു.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :