കാട്ടാക്കടയില്‍ പത്താംക്ലാസുകാരന്റെ മരണം: പ്രതിക്കെതിരെ കൊലപാതകത്തിന് കേസെടുത്തു

സിആര്‍ രവിചന്ദ്രന്‍| Last Modified ഞായര്‍, 10 സെപ്‌റ്റംബര്‍ 2023 (16:54 IST)
കാട്ടാക്കടയില്‍ പത്താംക്ലാസുകാരന്റെ മരണത്തില്‍ പ്രതിയായ പ്രിയരഞ്ജനെതിരെ കൊലപാതകത്തിന് കേസെടുത്തു. ആഗസ്റ്റ് 30 ന് വൈകിട്ട് ആറരയോടെയാണ് പൂവച്ചല്‍ പുളിങ്കോട് അരുണോദയത്തില്‍ എന്‍ടിയു ജില്ലാ സെക്രട്ടറി എ. അരുണ്‍കുമാറിന്റെയും സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് ഐ.ബി. ഷീബയുടെയും ഇളയ മകന്‍ കാട്ടാക്കട ചിന്മയ വിദ്യാലയത്തിലെ പത്താം ക്ലാസ് വിദ്യാര്‍ഥി ആദിശേഖറിനെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്.

ക്ഷേത്രമതിലില്‍ മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിന്റെ വൈരാഗ്യത്തിലാണ് കൊലനടത്തിയത്. മനഃപൂര്‍വമല്ലാത്ത അപകടമാണെന്ന് ആദ്യം കരുതിയെങ്കിലും പുളിങ്കോട് ഭദ്രകാളി ക്ഷേത്രത്തിന്റെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് സംഭവം കൊലപാതകമാണെന്ന സൂചനകള്‍ പുറത്തുവന്നത്. ആദിയെ ഇടിച്ചിട്ട ശേഷം പ്രിയരഞ്ജന്‍ മൊബൈല്‍ ഓഫാക്കി കാര്‍ കാട്ടാക്കടയില്‍ ഉപേക്ഷിച്ച് മുങ്ങി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :