തിരുവനന്തപുരത്ത് എടിഎമ്മില്‍ നിന്ന് പണം എടുക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് എടിഎമ്മിന്റെ വാതില്‍ അടിച്ചു തകര്‍ത്ത യുവാവ് പിടിയില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 22 ഏപ്രില്‍ 2023 (12:59 IST)
തിരുവനന്തപുരത്ത് എടിഎമ്മില്‍ നിന്ന് പണം എടുക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് എടിഎമ്മിന്റെ വാതില്‍ അടിച്ചു തകര്‍ത്ത യുവാവ് പിടിയില്‍.
പേരൂര്‍ക്കട ഇന്ദിരാ നഗറില്‍ താമസിക്കുന്ന ഷാന്‍ എന്ന 32 കാരനാണ് പിടിയിലായത്. തിരുവനന്തപുരം അമ്പലം മുക്കിലെ കാനറാ ബാങ്കിന്റെ എടിഎം കൗണ്ടറിന്റെ വാതിലിന്റെ ഗ്ലാസാണ് യുവാവ് പൊട്ടിച്ചത്. തിങ്കളാഴ്ച രാത്രി ഒരു മണിക്കാണ് സംഭവം.

ഹെല്‍മറ്റ് കൊണ്ടാണ് എടിഎമ്മിന്റെ ഗ്ലാസ് അടിച്ചു പൊട്ടിച്ചത്. സംഭവത്തിനുശേഷം കൂടെയുണ്ടായിരുന്ന കൂട്ടുകാരനൊപ്പം യുവാവ് സ്ഥലം വിട്ടു. പേരൂര്‍ക്കട പോലീസ് ആണ് ഇരുവരെയും പിടിച്ചത്. നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍ ഉപയോഗിച്ചാണ് പോലീസ് ഇവരെ പിടികൂടിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :