തിരുവനന്തപുരം|
എ കെ ജെ അയ്യര്‍|
Last Updated:
ശനി, 8 ഓഗസ്റ്റ് 2020 (15:17 IST)
വനിതകളുടെ ആക്രമണത്തില്‍ മനംനൊന്ത പനച്ചമൂട് വേങ്കോട് കിഴക്കുംകര ചാമവിള വീട്ടില്‍ എസ് എം രാജു എന്ന അമ്പത്തൊമ്പതുകാരനാണ് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഇയാള്‍ ആത്മഹത്യ ചെയ്തത്.
വെള്ളിയാഴ്ച ഉച്ചയോടെ പനച്ചമൂട് സഹകരണ ബാങ്കിനടുത്തുള്ള
റേഷന്‍ കടയില്‍
ഇയാള്‍ റേഷന്‍ വാങ്ങാന്‍ പോയിരുന്നു. തിരക്ക് കാരണം ഒരു മണിക്കൂറോളം കാത്തുനില്‍ക്കാന്‍ പറഞ്ഞു. ഈ സമയം
ഇയാള്‍ സാമൂഹിക അകലം പാലിക്കാതെ നിരവധി സ്ത്രീകള്‍ ക്യൂ നില്‍ക്കുന്നത് കണ്ടതും തുടര്‍ന്ന് ഈ ചിത്രം പകര്‍ത്തിയതും. എന്നാല്‍ ഇതില്‍ കുപിതരായ ചില സ്ത്രീകള്‍ ഇയാളെ മര്‍ദ്ദിച്ചു. ചില പുരുഷന്മാരും
ഇവര്‍ക്കൊപ്പം കൂടി.
ഇയാള്‍ക്ക് ക്രൂരമായി മര്‍ദ്ദനമേറ്റ സമയത് സമീപത്തു ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനാണ് ഇയാളെ രക്ഷിച്ചത്. തുടര്‍ന്ന് പോലീസുകാരന്‍ പോലീസ് സ്റ്റേഷനിലേക്ക് ഫോണ്‍ ചെയ്ത എസ് ഐ യെ വരുത്തി. ഫോണ്‍ പരിശോധിച്ചപ്പോള്‍ വനിതകളുടെ ക്യൂ മാത്രമായിരുന്നു അതിലുണ്ടായിരുന്നത്.
വിവരം അറിഞ്ഞ രാജുവിന്റെ മകനും എത്തി.
തുടര്‍ന്ന് അടുത്ത ദിവസം രാജുവിനെ
സ്റ്റേഷനില്‍ വരണമെന്ന് പോലീസുകാര്‍ പറഞ്ഞു. എന്നാല്‍ മര്‍ദ്ദനമേറ്റ വിഷമത്തില്‍ മകനൊപ്പം വീട്ടിലേക്ക് മടങ്ങിയ രാജു തൂങ്ങിമരിക്കുകയായിരുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കോവിദഃ പരിശോധനകള്‍ക്ക് ശേഷം മാത്രം സംസ്‌കാരം നടത്തും.