പെട്രോള്‍ ലഭിക്കാന്‍ ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയ നടപടി; ജനങ്ങള്‍ക്ക് ബുദ്ധിമുട്ടായാല്‍ പരിഷ്കാരം പിന്‍വലിക്കുമെന്ന് എകെ ശശീന്ദ്രന്‍

പെട്രോള്‍ ലഭിക്കാന്‍ ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയ നടപടി; ജനങ്ങള്‍ക്ക് ബുദ്ധിമുട്ടായാല്‍ പരിഷ്കാരം പിന്‍വലിക്കുമെന്ന് എകെ ശശീന്ദ്രന്‍

തിരുവനന്തപുരം| JOYS JOY| Last Modified വെള്ളി, 1 ജൂലൈ 2016 (12:52 IST)
ഇരുചക്രവാഹനങ്ങള്‍ക്ക് പെട്രോള്‍ ലഭിക്കാന്‍ ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയ നടപടിയില്‍ ഗതാഗതമന്ത്രി വിശദീകരണം തേടി. ഗതാഗത കമ്മീഷണര്‍ ടോമിന്‍ ജെ തച്ചങ്കരിയോടാണ് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ വിശദീകരണം തേടിയത്.

ഗതാഗത കമ്മീഷണര്‍ നടപ്പാക്കിയ പുതിയ പരിഷ്കാരം ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്‌ടിക്കുന്ന സാഹചര്യം ഉണ്ടാക്കിയാല്‍ അത് പിന്‍വലിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഓഗസ്റ്റ് ഒന്നുമുതലാണ് പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. എന്നാല്‍, പുതിയ നിയമത്തിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്നാണ്
മന്ത്രി വിശദീകരണം തേടിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :