ജന്മദിനാഘോഷം തെറ്റായിപ്പോയി; പരസ്യമായി ഖേദം പ്രകടിപ്പിച്ച് തച്ചങ്കരി

ജന്മദിനാഘോഷം: തച്ചങ്കരി പരസ്യമായി ഖേദം പ്രകടിപ്പിച്ചു

കോഴിക്കോട്| priyanka| Last Updated: ബുധന്‍, 17 ഓഗസ്റ്റ് 2016 (11:53 IST)

തന്റെ ജന്മദിനാഘോഷം വിവാദമായതിനെ തുടര്‍ന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ടോമിന്‍ തച്ചങ്കരി പരസ്യമായി ഖേദം പ്രകടിപ്പിച്ചു. ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ കൂടി പങ്കെടുതത്ത ചടങ്ങിലായിരുന്നു തച്ചങ്കരിയുടെ ഖേദ പ്രകടനം. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള മോട്ടോര്‍ വാഹന വകുപ്പിന്റെ നേര്‍വഴി എന്ന സുരക്ഷാ ബോധവത്കരണ പരിപാടിയുടെ കോഴിക്കോട് ജില്ലയിലെ പരിപാടിക്കിടെയാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുടെ ഖേദ പ്രകടനം.

തന്റെ പണം ഉപയോഗിച്ചാണ് മധുരം നല്‍കിയത് നല്ല ഉദ്ദേശ്യത്തിലാണ്. എന്നാല്‍ ഗതാഗത മന്ത്രിയും മുഖ്യമന്ത്രിയും ഉള്‍പ്പെടെ എന്റെ ഉന്നമനം ആഗ്രഹിക്കുന്നവരെല്ലാം അത് തെറ്റായിരുന്നെന്നും ഒഴിവാക്കാമായിരുന്നെന്നും പറഞ്ഞു. അങ്ങനെ തെറ്റായ ധാരണ പരന്നതില്‍ ഖേദം പ്രകടിപ്പിക്കുന്നു. തച്ചങ്കരി പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ചയാണ് തച്ചങ്കരിയുടെ പിറന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ എല്ലാ ഓഫീസിലും ആഘോഷിച്ചത്. ഇത് വിവാദമായതോടെ മന്ത്രി ഇക്കാര്യത്തില്‍ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. ഇതിലാണ് തച്ചങ്കരി ഖേദ പ്രകടനം നടത്തിയത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :