ഓപ്പറേഷന്‍ തീയേറ്ററില്‍ ഓണസദ്യ വിളമ്പി, തിരുവന്തപുരം മെഡിക്കല്‍ കോളേജ് ജീവനക്കാര്‍ വിവാദത്തില്‍

തിരുവനന്തപുരം| VISHNU N L| Last Modified ശനി, 22 ഓഗസ്റ്റ് 2015 (16:09 IST)
ഓപ്പറേഷന്‍ തീയേറ്ററില്‍ വിളമ്പിയ വിഷയത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ജീവനക്കാര്‍ വിവാദത്തില്‍. ഹൃദോഗവിഭാഗത്തിലെ ഓപ്പറേഷന്‍ തിയറ്ററിലാണ്‌ ഓണാഘോഷം നടന്നത്‌. അണുവിമുക്‌തമായി സൂക്ഷിക്കേണ്ട ഓപ്പറേഷന്‍ തിയേറ്ററില്‍ പൂക്കളവുമിട്ട്‌ ഓണസദ്യ വിളമ്പിയതായാണ് ആരോപണം.

എന്നാല്‍ ഇത് തങ്ങള്‍ക്ക് ഭക്ഷണം കഴിക്കാനുള്ള സ്ഥലത്താണ് ഓണസദ്യ വിളമ്പിയതെന്നാണ് ആശുപത്രി ജീവനക്കാര്‍ പറയുന്നത്. തിയേറ്ററില്‍ സ്‌റ്റാഫിന്‌ ഭക്ഷണം കഴിക്കാനുളള സ്‌ഥലത്താണ്‌ ഓണസദ്യ വിളമ്പിയതെന്നാണ്‌ ഇവരുടെ വാദം. അതേസമയം അറൂനൂറോളം പേര്‍ക്ക്‌ ഇവിടെ സദ്യ വിളമ്പിയത്‌ ന്യായീകരിക്കാനാവില്ലെന്നാണ്‌ വിമര്‍ശകര്‍ പറയുന്നത്‌.

അതേസമയം സംഭവത്തില്‍ വിശദീകരണവുമായി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ രംഗത്തെത്തി. ഓപ്പറേഷന്‍ തീയേറ്ററിനുള്ളില്‍ സദ്യ വിളമ്പാനും മാത്രം മണ്ടന്മാരല്ല ഡോക്ടര്‍മാരെന്നാണ് അദ്ദേഹം പറഞ്ഞത്. അനാസ്‌ഥ കാട്ടി എന്ന വാര്‍ത്തകള്‍ മെഡിക്കല്‍ കോളജ്‌ അധികൃതര്‍ നിഷേധിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :