കെ എസ് ആര്‍ ടി സി: മാര്‍ച്ച് 22 മുതല്‍ 29 വരെ കൂടുതല്‍ അന്തര്‍ സംസ്ഥാന സര്‍വീസുകള്‍

തിരുവനന്തപുരം,കെ എസ് ആര്‍ ടി സി, ബാംഗ്ലൂര്‍, നാഗര്‍കോവില്, മംഗലാപുരം thiruvananthapuram, KSRTC, bangalore, nagar koil, mangalore
തിരുവനന്തപുരം| Sajith| Last Modified വ്യാഴം, 10 മാര്‍ച്ച് 2016 (09:39 IST)
പെസഹ വ്യാഴം, ദുഃഖവെള്ളി, ഈസ്റ്റര്‍ എന്നീ അവധി ദിവസങ്ങള്‍ പ്രമാണിച്ച് മാര്‍ച്ച് 22 മുതല്‍ 29 വരെ കൂടുതല്‍ അധിക സര്‍വീസുകള്‍ കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും ബാംഗ്ലൂരിലേക്കും തിരിച്ചും കെ എസ് ആര് ടി സി നടത്തും. അധിക സര്‍വീസുകളുടെ സമയക്രമം ചുവടെ ചേര്‍ക്കുന്നു. യാത്രക്കാര്‍ക്ക് ഓണ്‍ലൈനില്‍ റിസര്‍വേഷന്‍ സൗകര്യവും ലഭിക്കും.

മാര്‍ച്ച് 21 മുതല്‍ 28 വരെ ബാംഗ്ലൂരിലേക്കുള്ള സര്‍വീസുകള്‍ : 20.15 - കോഴിക്കോട് - ബാംഗ്ലൂര്‍ (സൂപ്പര്‍ ഫാസ്റ്റ്) - മാനന്തവാടി - കുട്ട (വഴി), 20.30 - കോഴിക്കോട് - ബാംഗ്ലൂര്‍ (സൂപ്പര്‍ ഫാസ്റ്റ്) - മാനന്തവാടി - കുട്ട (വഴി), 21.10 - കോഴിക്കോട് - ബാംഗ്ലൂര്‍ (സൂപ്പര്‍ ഫാസ്റ്റ്) - മാനന്തവാടി - കുട്ട (വഴി), 21.45 - കോഴിക്കോട് - ബാംഗ്ലൂര്‍ (സൂപ്പര്‍ ഫാസ്റ്റ്) - മാനന്തവാടി - കുട്ട (വഴി), 20.15 - തൃശൂര്‍ - ബാംഗ്ലൂര്‍ (സൂപ്പര്‍ ഫാസ്റ്റ്) - മാനന്തവാടി - കുട്ട (വഴി), 19.15 - എറണാകുളം - ബാംഗ്ലൂര്‍ (സില്‍വര്‍ ലൈന്‍ ജെറ്റ്) - മാനന്തവാടി - കുട്ട (വഴി), 18.30 - കോട്ടയം - ബാംഗ്ലൂര്‍ (സൂപ്പര്‍ എക്‌സ്പ്രസ്) - മാനന്തവാടി - കുട്ട (വഴി).

മാര്‍ച്ച് 22 മുതല്‍ 29 വരെ ബാംഗ്ലൂരില്‍ നിന്നുള്ള സര്‍വീസുകള്‍ : 20.30 - ബാംഗ്ലൂര്‍ - കോഴിക്കോട് (സുപ്പര്‍ ഫാസ്റ്റ്) - മാനന്തവാടി - കുട്ട (വഴി), 21.30 - ബാംഗ്ലൂര്‍ - കോഴിക്കോട് (സൂപ്പര്‍ ഫാസ്റ്റ്) - മാനന്തവാടി - കുട്ട (വഴി), 23.40 - ബാംഗ്ലൂര്‍ - കോഴിക്കോട് (സൂപ്പര്‍ ഫാസ്റ്റ്) - സുല്‍ത്താന്‍ ബത്തേരി (വഴി), 23.50 - ബാംഗ്ലൂര്‍ - കോഴിക്കോട് (സൂപ്പര്‍ ഫാസ്റ്റ്) സുല്‍ത്താന്‍ ബത്തേരി (വഴി), 20.15 - ബാംഗ്ലൂര്‍ - തൃശൂര്‍ (സുപ്പര്‍ ഫാസ്റ്റ്) - മാനന്തവാടി - കുട്ട (വഴി), 19.45 - ബാംഗ്ലൂര്‍ - എറണാകുളം (സില്‍വര്‍ ലൈന്‍ ജറ്റ്) - മാനന്തവാടി - കുട്ട (വഴി), 19.30 - ബാംഗ്ലൂര്‍ - കോട്ടയം (സൂപ്പര്‍ എക്‌സ്പ്രസ്) - മാനന്തവാടി - കുട്ട (വഴി).

ഇതിന് പുറമെ ആലപ്പുഴ ഡിപ്പോയില്‍ നിന്നും ഈ കാലയളവില്‍ ഡീലക്‌സ് ബസ് രാവിലെ ആറ് മണിക്ക് കോഴിക്കോട് - മൈസൂര്‍ വഴി ബാംഗ്ലൂരിലേക്ക് ഒരു പ്രത്യേക സര്‍വീസ് നടത്തും. ഇപ്പോള്‍ നടത്തിവരുന്ന പ്രധാനപ്പെട്ട അന്തര്‍സംസ്ഥാന സര്‍വീസുകളായ നാഗര്‍കോവില്‍, തെങ്കാശി, കോയമ്പത്തൂര്‍, മംഗലാപുരം, കന്യാകുമാരി, മൈസൂര്‍, മധുര, പളനി, വേളാങ്കണ്ണി, ഊട്ടി എന്നീ സര്‍വീസുകള്‍ എല്ലാംതന്നെ മുടക്കം കൂടാതെ ഈ കാലയളവില്‍ കൃത്യമായി നടത്തും.

കന്യാകുമാരി, മൈസൂര്‍, മധുര, പളനി, വേളാങ്കണ്ണി, ഊട്ടി തുടങ്ങിയ ദീര്‍ഘദൂര അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്കും ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സൗകര്യം ലഭിക്കും. യാത്രക്കാര്‍ക്ക് മുന്‍കൂട്ടി ഓണ്‍ലൈനില്‍ റിസര്‍വ് ചെയ്ത് നിലവിലുള്ള സര്‍വീസുകളും ബാംഗ്ലൂരില്‍ നിന്നും തിരിച്ചുമുള്ള പ്രത്യേക സര്‍വീസുകളും പ്രയോജനപ്പെടുത്താവുന്നതാണെന്ന് ചെയര്‍മാന്‍ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :