ശബരിമല ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളിലെ സ്വര്‍ണ്ണം ബാങ്കിലേക്ക്; പ്രതിവര്‍ഷം പലിശയായി ലഭിക്കുന്നത് 10കോടിയോളം രൂപ

Temple Visit - Ramayana Month
Temple 
സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 19 ഡിസം‌ബര്‍ 2024 (11:40 IST)
ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളിലെ സ്വര്‍ണ്ണം ബാങ്കിലേക്ക്. ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലെ 535 കിലോഗ്രാം സ്വര്‍ണമാണ് ബാങ്കിലേക്ക് മാറ്റുന്നത്. ഇതിലൂടെ പലിശയായി ലഭിക്കുന്നത് വര്‍ഷംതോറും പത്തു കോടിയോളം രൂപയാണ്. നിത്യോപയോഗമില്ലാത്ത സ്വര്‍ണമാണ് എസ്ബിഐക്ക് നിക്ഷേപ പദ്ധതിയില്‍ കൈമാറുന്നത്. ജനുവരി പകുതിയോടെ ഇത് നിലവില്‍ വരും. ഹൈക്കോടതിയുടെ അനുമതിയോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

ഇത് സംബന്ധിച്ച കണക്കെടുപ്പുകള്‍ പൂര്‍ത്തിയായിട്ടുണ്ട്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള 1252 ക്ഷേത്രങ്ങളിലെ സ്വര്‍ണമാണ് ബാങ്കിലേക്ക് മാറ്റുന്നത്. ഭക്തന്മാര്‍ കാണിക്കയായി സമര്‍പ്പിച്ച സ്വര്‍ണങ്ങളാണ് ഇവ. സ്വര്‍ണത്തിന്റെ ഇപ്പോഴത്തെ വില അനുസരിച്ച് പത്തുകോടിയോളം രൂപ പ്രതിവര്‍ഷം പലിശയിനത്തില്‍ ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :