Syro Malabar Church: സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് സ്ഥാനത്തേക്ക് ആന്‍ഡ്രൂസ് താഴത്ത് പരിഗണനയില്‍

പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ തിരഞ്ഞെടുക്കുക മാത്രമായിരിക്കും ഈ സിനഡ് യോഗത്തിലെ പ്രധാന അജണ്ട

Bishop Andrews Thazhath, Syro Malabar Church, Thrissur, Cardinal George Alancheri, Kerala News, Webdunia Malayalam
രേണുക വേണു| Last Modified തിങ്കള്‍, 8 ജനുവരി 2024 (08:41 IST)
Bishop Andrews Thazhath

Syro Malabar Church: സിറോ മലബാര്‍ സഭയുടെ പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള സിനഡ് യോഗത്തിനു ഇന്നു കൊച്ചിയില്‍ തുടക്കമാകും. സഭ ആസ്ഥാനമായ എറണാകുളം കാക്കനാട് മൗണ്ട് സെന്റ് തോമസിലാണ് സിനഡ് നടക്കുക. ജനുവരി 13 ന് സിനഡ് അവസാനിക്കും.

പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ തിരഞ്ഞെടുക്കുക മാത്രമായിരിക്കും ഈ സിനഡ് യോഗത്തിലെ പ്രധാന അജണ്ട. കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി മേജര്‍ ആര്‍ച്ച് ബിഷപ് സ്ഥാനം രാജിവെച്ചതിനു ശേഷമുള്ള ആദ്യ സിനഡ് യോഗത്തില്‍ അദ്ദേഹത്തിന്റെ പകരക്കാരനെ കണ്ടെത്താന്‍ സിറോ മലബാര്‍ സഭയ്ക്കു കീഴിലുള്ള 53 ബിഷപ്പുമാര്‍ വോട്ടെടുപ്പില്‍ പങ്കെടുക്കും. രഹസ്യ ബാലറ്റിലൂടെയായിരിക്കും തിരഞ്ഞെടുപ്പ്.


Read Here:
ലോക്‌സഭാ തിരഞ്ഞെടുപ്പ് 2024: തൃശൂരില്‍ ടി.എന്‍.പ്രതാപന്‍ സ്ഥാനാര്‍ഥി

മൂന്ന് ബിഷപ്പുമാരുടെ പേരുകളാണ് സിറോ മലബാര്‍ സഭയുടെ അധ്യക്ഷനാകാന്‍ പരിഗണിക്കുന്നത്. തൃശൂര്‍ അതിരൂപത മെത്രാപ്പോലിത്താ ആന്‍ഡ്രൂസ് താഴത്ത്, പാലാ ബിഷപ് ജോസഫ് കല്ലറങ്ങാട്, തലശ്ശേരി മെത്രാപ്പോലിത്ത ജോസഫ് പാംബ്ലാനി എന്നിവരാണ് പ്രധാനപ്പെട്ട മൂന്ന് പേര്‍. ഇതില്‍ തന്നെ ആന്‍ഡ്രൂസ് താഴത്തിനാണ് മുഖ്യ പരിഗണന.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :