സൂരജിനെ സസ്‌പെന്‍ഡ് ചെയ്തത് സ്വാഗതം ചെയ്യുന്നുവെന്ന് സുധീരന്‍

തിരുവനന്തപുരം| Last Modified ശനി, 22 നവം‌ബര്‍ 2014 (14:57 IST)
പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജിനെ സസ്‌പെന്റ് ചെയ്ത നടപടി സ്വാഗതം ചെയ്യുന്നുവെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍.
അഴിമതിക്കെതിരെ മുഖംനോക്കാതെ നടപടിയെടുക്കുന്നത് യു ഡി എഫ് നയമാണ്
സൂരജ് കേസില്‍ രാഷ്ട്രീയമില്ല സുധീരന്‍ പറഞ്ഞു.
സര്‍ക്കാര്‍ നടപടികള്‍ മുന്നോട്ട് പോകുമെന്നും സുധീരന്‍ കൂട്ടിചേര്‍ത്തു.

ഇന്ന് രാവിലെ അനധികൃത സമ്പാദ്യക്കേസില്‍ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സൂരജിനെ സസ്‌പെന്‍ഡ് ചെയ്യാനുള്ള ഉത്തരവില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്നുരാവിലെയാണ് ഒപ്പുവച്ചത്. സൂരജിനെ സസ്പെന്‍ഡ് ചെയ്യാനുള്ള വിജിലന്‍സ് ഡയറക്‌ടര്‍ വിന്‍സണ്‍ എം. പോളിന്റെ ശുപാര്‍ശയില്‍ ഇന്നലെ രാത്രി വൈകി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഒപ്പിട്ടിരുന്നു.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :