സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറില്‍ നിന്ന് താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിടുന്നു; പിരിച്ചുവിടല്‍ എസ് ബി ഐ ലയനത്തിന്റെ ഭാഗമായി

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറില്‍ നിന്ന് താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിടുന്നു; പിരിച്ചുവിടല്‍ എസ് ബി ഐ ലയനത്തിന്റെ ഭാഗമായി

തിരുവനന്തപുരം| JOYS JOY| Last Modified തിങ്കള്‍, 11 ജൂലൈ 2016 (10:30 IST)
സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറില്‍ നിന്ന് താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിടുന്നു. ലയനത്തിന്റെ ഭാഗമായാണ് പിരിച്ചുവിടല്‍. ഇതു സംബന്ധിച്ച് എച്ച് ആര്‍ വിഭാഗം ഉത്തരവ് പുറപ്പെടുവിച്ചു കഴിഞ്ഞു.

ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി സ്റ്റേറ്റ് ബാങ്കിന്റെ അസോസിയേറ്റ് ബാങ്കുകള്‍ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് പിരിച്ചുവിടല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

എസ് ബി ഐയുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടിയെന്നാണ് എച്ച് ആര്‍ സര്‍ക്കുലര്‍. അതാതു ശാഖകളില്‍ താല്‍ക്കാലിക ജീവനക്കാര്‍ ഇല്ലെന്ന് ഉറപ്പു വരുത്തണമെന്ന് സര്‍ക്കുലര്‍ നിര്‍ദ്ദേശിക്കുന്നു. നിലവില്‍ ആരെങ്കിലും താല്‍ക്കാലിക ജീവനക്കാരായി തുടരുന്നുണെങ്കില്‍ ഉടന്‍ അവരെ പിരിച്ചുവിടണമെന്നും നിര്‍ദ്ദേശമുണ്ട്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :