സംസ്ഥാന ചലച്ചിത്ര അവാർഡ്: മാന്‍ഹോള്‍ മികച്ച ചിത്രം, മികച്ച നടന്‍ വിനായകന്‍, നടി രജീഷ വിജയന്‍

സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു.

സജിത്ത്| Last Updated: ചൊവ്വ, 7 മാര്‍ച്ച് 2017 (17:41 IST)
സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നടനായി കമ്മട്ടിപ്പാടത്തിലെ അഭിനയത്തിന് വിനായകനും
അനുരാഗ കരിക്കിന്‍ വെള്ളത്തിലെ പ്രകടനത്തിന് മികച്ച നടിയായി രജീഷ വിജയനേയും തിരഞ്ഞെടുത്തു. മികച്ച ചിത്രമായി മാൻഹോളും രണ്ടാമത്തെ കഥാചിത്രമായി ഒറ്റയാൾ പാതയുമാണ് തിരഞ്ഞെടുക്കപ്പെട്ടത്. മാന്‍‌ഹോള്‍ സംവിധാനം ചെയ്ത വിധു വിൻസെന്റിനാണ് മികച്ച സംവിധായികയ്ക്കുള്ള പുരസ്കാരം.

മികച്ച സ്വഭാവ നടനായി കമ്മട്ടിപ്പാടത്തിലെ അഭിനയത്തിന് മണികണ്ഠൻ തിരഞ്ഞെടുക്കപ്പെട്ടു. വി കെ കാഞ്ചനയാണ് മികച്ച സ്വഭാവ നടി. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെ മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്കാരം ശ്യാം പുഷ്കരൻ സ്വന്തമാക്കി. നവാഗത സംവിധായകനായി കിസ്മത്ത് സംവിധാനം ചെയ്ത ഷാനവാസ് വാവക്കുട്ടിയെ തിരഞ്ഞെടുത്തു.

ബാക്കി പുരസ്കാരങ്ങളുടെ വിശദാംശങ്ങള്‍:

മികച്ച സംഗീത സംവിധായകന്‍: എം.ജയചന്ദ്രന്‍ (കാംബോജി)

മികച്ച ഗാനരചയിതാവ്: ഒ.എന്‍.വി(കാംബോജി)

പിന്നണി ഗായകൻ: സൂരജ് സന്തോഷ് (തനിയേ മിഴികള്‍..ഗപ്പി)

പിന്നണി ഗായിക: ചിത്ര (കാംബോജി)

മികച്ച കഥാകൃത്ത്: സലിം കുമാർ (കറുത്ത ജൂതൻ)

മികച്ച സിനിമാ ലേഖനം: വെളുത്ത തിരശീലയിലെ കറുത്ത ഉടലുകൾ

മികച്ച സിനിമാ ഗ്രന്ഥം: സിനിമ മുതൽ സിനിമ വരെ

മികച്ച കുട്ടികളുടെ ചിത്രം: കോലുമിട്ടായി

മികച്ച മേക്കപ്പ് മാൻ: എൻ.ജി.റോഷൻ

മികച്ച
ബാലതാരം (ആൺ): ചേതൻ ജയലാൽ (ഗപ്പി)

68 സിനിമകളായിരുന്നു പുരസ്കാരത്തിന് എത്തിയത്. പ്രശസ്ത ഒഡീഷ സംവിധായകനും ക്യാമറാമാനുമായ എ.കെ.ബിർ അധ്യക്ഷനായ പത്തംഗ ജൂറിയാണ് അവാർഡ് നിർണയം നടത്തിയത്. മന്ത്രി എ.കെ.ബാലനാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :