ശ്രീറാം വെങ്കിട്ടരാമൻ സർവീസിൽ തിരികെയെത്തി, നിയമനം ആരോഗ്യ വകുപ്പിൽ, കോവിഡ് 19 പ്രതിരോധ ചുമതല

വെബ്ദുനിയ ലേഖകൻ| Last Updated: ഞായര്‍, 22 മാര്‍ച്ച് 2020 (13:24 IST)
തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ കെഎം ബഷീര്‍ കാറിടിച്ച്‌ മരിച്ച കേസില്‍ സസ്‌പെന്‍ഷനിലായിരുന്ന ഐഎ‌‌എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന്‍ സർവീസിൽ തിരിച്ചെത്തി. ആരോഗ്യവകുപ്പിലാണ് പുതിയ നിയമനം. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ചുമതലയാണ് ശ്രീറാം വെങ്കിട്ടരാമന് നല്‍കിയിരിക്കുന്നത്. ഉത്തരവ് ഉടൻ പുറത്തിറങ്ങും

ജനുവരിയില്‍ ശ്രീറാമിനെ തിരിച്ചെടുക്കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉദ്യോഗസ്ഥ സമിതി ശുപാര്‍ശ ചെയ്തിരുന്നെങ്കിലും വിവാദമായതോടെ സസ്‌പെന്‍ഷന്‍ മൂന്ന് മാസത്തേക്ക് കൂടി നീട്ടാൻ നിർദേശം നൽകിയിരുന്നു. ഇതോടെ ശ്രീറാം അഡിമിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് മൂന്നിന് പുലര്‍ച്ചെയാണ് ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച്‌ കെഎം ബഷീര്‍ കൊല്ലപ്പെട്ടത്. മദ്യപിച്ച്‌ അമിത വേഗത്തില്‍ വാഹനം ഓടിച്ചതാണ് അപകട കാരണം. കേസില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഒന്നാം പ്രതിയും,​ സുഹൃത്ത് വഫ ഫിറോസ് രണ്ടാം പ്രതിയുമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :