ഹിന്ദു സമൂഹം എസ്എൻഡിപിയോടൊപ്പമാണെന്ന് പ്രവീൺ തൊഗാഡിയ

കൊച്ചി| VISHNU N L| Last Modified ചൊവ്വ, 16 ജൂണ്‍ 2015 (14:14 IST)
മിശ്രവിവാഹം സംബന്ധിച്ച്‌ ഇടുക്കി ബിഷപ്പിന്റെ വിവാദ പരാമര്‍ശത്തില്‍ രാജ്യത്തെ
ഹിന്ദു
സമൂഹം എസ്എൻഡിപിയോടൊപ്പമാണെന്ന് വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്ട്ര വർക്കിംഗ് പ്രസിഡന്‍റ് പ്രവീൺ തൊഗാഡിയ.ഏതെങ്കിലും
ഹിന്ദു വിഭാഗത്തെ ആരെങ്കിലും മുറിവേൽപ്പിക്കാൻ ശ്രമിച്ചാൽ ഹൈന്ദവ സമൂഹം ഒറ്‍റക്കെട്ടായി അതിനെ നേരിടുമെന്നും പരാമര്‍ശം പിന്‍വലിച്ച്‌ ബിഷപ്‌ മാപ്പുപറഞ്ഞത്‌ നന്നായെന്നും തൊഗാഡിയ കൊച്ചിയിൽ പറഞ്ഞു.

ക്രിസ്ത്യൻ പെൺകുട്ടികൾ അന്യമതസ്ഥരെ വിവാഹം ചെയ്യുന്നതുമായി ബന്ധപ്പെട്ട് എസ് എൻ ഡി പി യോഗത്തിന്റെ പേരുപറഞ്ഞ് ഇടുക്കി രൂപത ബിഷപ്പ് മാത്യു ആനിക്കുഴിക്കാട്ടിൽ നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം . എസ് എൻ ഡി പി
യോഗത്തിന്റെ ആഭിമുഖ്യത്തിൽ ചേർത്തലയിൽ നടക്കുന്ന കാർഷിക ആരോഗ്യ സെമിനാർ ഉദ്ഘാടനം ചെയ്യാനെത്തവേയായിരുന്നു പരാമർശം .

പാസ്‌റ്ററല്‍ കൗണ്‍സില്‍ യോഗത്തില്‍ വച്ചാണ്‌ ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ വിവാദപരാമര്‍ശം നടത്തിയത്‌. മിശ്രവിവാഹം വിശ്വാസത്തിന്‌ എതിരാണ്‌.സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നുണ്ടെങ്കിലും വിശ്വാസികള്‍ എന്ന നിലയില്‍ മിശ്രവിവാഹത്തെ എതിര്‍ക്കേണ്ടതാണ്‌. ലൗജിഹാദും എസ്‌എന്‍ഡിപിയുടെ ഗൂഢലക്ഷ്യങ്ങളും ക്രിസ്‌ത്യന്‍ പെണ്‍കുട്ടികളെ വഴിതെറ്റിക്കുകയാണ്‌. മറ്റ്‌ മതസ്‌ഥരായ യുവാക്കള്‍ പ്രണയം നടിക്കുകയും സഭാ വിശ്വാസികളായ പെണ്‍കുട്ടികള്‍ അവരോടൊപ്പം വീട്ടില്‍ നിന്ന്‌ ഇറങ്ങിപ്പോകുകയും ചെയ്യുന്ന സംഭവങ്ങള്‍ ഏറിവരുകയാണ്‌ എന്നുമായിരുന്നു പരാമര്‍ശം.

ഇതിനെതിരെ എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍ രൂക്ഷമായി പ്രതികരിച്ചിരുന്നു. മാത്യു ആനിക്കുഴിക്കാട്ടിലിനെ വിഷം കുത്തുന്ന വര്‍ഗീയവാദിയെന്നും വെളളാപ്പളളി കുറ്റപ്പെടുത്തി. പരാമര്‍ശത്തിനെതിരെ കടുത്ത പ്രതിഷേധ പരിപാടികളും എസ്‌എന്‍ഡിപി ആസൂത്രണം ചെയ്‌തിരുന്നുവെങ്കിലും കാഞ്ഞിരപ്പളളി ബിഷപ്പ്‌ അനുരഞ്‌ജനത്തിനെത്തുകയും ഇടുക്കി ബിഷപ്‌ ഖേദപ്രകടനം നടത്തുകയും ചെയ്‌തതോടെ വിവാദം അവസാനിക്കുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

ഓഫറുകളുടെ പേരില്‍ സോഷ്യല്‍ മീഡിയ വഴി പരസ്യം ചെയ്യുന്ന പുതിയ ...

ഓഫറുകളുടെ പേരില്‍ സോഷ്യല്‍ മീഡിയ വഴി പരസ്യം ചെയ്യുന്ന പുതിയ തട്ടിപ്പ്; പോലീസിന്റെ മുന്നറിയിപ്പ്
കുറഞ്ഞ വിലയ്ക്ക് ബ്രാന്‍ഡഡ് ആയ ഇലക്ട്രോണിക്സ്, മറ്റു ഉത്പന്നങ്ങള്‍ എന്നിവ നല്‍കുന്നു ...

ലോകത്തിലെ ഏറ്റവും വലിയ പ്രകൃതി സൗഹൃദ ചരക്കു കപ്പല്‍ ...

ലോകത്തിലെ ഏറ്റവും വലിയ പ്രകൃതി സൗഹൃദ ചരക്കു കപ്പല്‍ എംഎസ്‌സി തുര്‍ക്കി വിഴിഞ്ഞത്തെത്തി
കപ്പല്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ തുറമുഖത്ത് അടുപ്പിക്കുന്നത്.

അമേരിക്കയില്‍ സിബിപി വണ്‍ ആപ്പ് നയത്തിലൂടെ താമസിക്കുന്ന ...

അമേരിക്കയില്‍ സിബിപി വണ്‍ ആപ്പ് നയത്തിലൂടെ താമസിക്കുന്ന 9ലക്ഷം കുടിയേറ്റക്കാര്‍ക്ക് പണി; പെര്‍മിറ്റ് റദ്ദാക്കി
ബൈഡന്‍ ഭരണകൂടത്തിന്റെ ഈ ആപ്പ് നയം പ്രകാരം 2023 ജനുവരി മുതല്‍ 9 ലക്ഷത്തിലധികം ...

'ആ രാജ്യങ്ങള്‍ തന്നെ വിളിച്ചു കെഞ്ചുകയാണ്': പകര ചുങ്കം ...

'ആ രാജ്യങ്ങള്‍ തന്നെ വിളിച്ചു കെഞ്ചുകയാണ്': പകര ചുങ്കം ഏര്‍പ്പെടുത്തിയ രാജ്യങ്ങളെ പരിഹസിച്ച് ട്രംപ്
ഫാര്‍മ മേഖലയുമായി ബന്ധപ്പെട്ട തീരുവാ പ്രഖ്യാപനം ഉടന്‍ നടത്തുമെന്നും ട്രംപ് പ്രഖ്യാപിച്ചു.

സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും; ഈ ജില്ലകളില്‍ യെല്ലോ ...

സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും; ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.