സ്വാശ്രയമെഡിക്കല്‍ പ്രവേശനം: ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകില്ല; മാനേജ്മെന്റുകളുമായി ധാരണയ്ക്കു ശ്രമം

സ്വാശ്രയ മെഡിക്കല്‍ പ്രവേശനം സംബന്ധിച്ച ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകില്ല

തിരുവനന്തപുരം| സജിത്ത്| Last Modified ശനി, 27 ഓഗസ്റ്റ് 2016 (08:09 IST)
സ്വാശ്രയ മെഡിക്കല്‍ പ്രവേശനം സംബന്ധിച്ച ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകില്ല. മെഡിക്കല്‍ മാനേജ്മെന്‍റുകളുമായി സര്‍ക്കാര്‍ തിങ്കളാഴ്ച ചര്‍ച്ച നടത്തും. നൂറുശതമാനം സീറ്റുകളും സര്‍ക്കാര്‍ ഏറ്റെടുത്ത നടപടി ഹൈക്കോടതി തള്ളിയിരുന്നു. ഇതാണ് മാനേജ്മെന്‍റുകളുമായി സംസാരിച്ചു മെഡിക്കല്‍ പ്രവേശനകാര്യത്തില്‍ വ്യക്തത വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

50% സീറ്റുകളായിരിക്കും സര്‍ക്കാരിനു ലഭിക്കുക. ഈ സീറ്റുകളില്‍ വളരെ കുറഞ്ഞ ഫീസിലാണ് കുട്ടികളെ പഠിപ്പിക്കേണ്ടത്. ഇത് സര്‍ക്കാരിന്‍റെ ചുമതലയായി മാറും. മാത്രവുമല്ല മാനേജ്മെന്‍റ്, എന്‍ആർ‌ഐ സീറ്റുകളില്‍ വന്‍ ഫീസ് വര്‍ധന ഉണ്ടാവാതെ നോക്കേണ്ട കാര്യവും സര്‍ക്കാറിനുതന്നെയാണ്. ഇക്കാര്യങ്ങളില്‍ ഊന്നിയാകും തിങ്കളാഴചത്തെ ചര്‍ച്ചകള്‍ നടക്കുക‍.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :