നിയമസഭാ തിരഞ്ഞെടുപ്പ്: നേതൃത്വം ആര് വഹിക്കുമെന്ന് തീരുമാനിച്ചിട്ടില്ലെന്ന് യെച്ചൂരി

ന്യൂഡല്‍ഹി| Last Modified ബുധന്‍, 28 ഒക്‌ടോബര്‍ 2015 (17:56 IST)
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി പാര്‍ട്ടി നേതൃത്വം ആര് വഹിക്കുമെന്ന് തീരുമാനിച്ചിട്ടില്ലെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇപ്പോള്‍ നേതാക്കള്‍ നടത്തുന്ന പ്രസ്താവനകള്‍ ഊഹാപോഹങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇതില്‍ വലിയ കഴമ്പില്ലയെന്നും യെച്ചൂരി വ്യക്തമാക്കി.

നേരത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ മുഖ്യപ്രചാരകന്‍ വി.എസ് ആയിരിക്കുമെന്ന സിപിഐ നേതാവ് സി ദിവാകരന്റെ പ്രസ്താവനയെ തള്ളി സിപിഎം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു. ദിവാകരന്റെ പ്രസ്താവനയെ വിടുവായത്തം എന്നാണ് പിണറായി വിശേഷിപ്പിച്ചത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :