കാത്തിരിക്കാൻ ഞങ്ങൾ തയ്യാറാണ്!

അയ്യപ്പനെ കാണാൻ 55 വയസ്സുവരെ കാത്തിരിക്കാൻ തയ്യാറാണ്!

aparna shaji| Last Modified തിങ്കള്‍, 29 ഓഗസ്റ്റ് 2016 (13:37 IST)
ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന വാദത്തെ അനുകൂലിക്കുന്നവും പ്രതികൂലിക്കുന്നവരും കേരളത്തിനകത്ത് മാത്രമല്ല പുറത്തുമുണ്ട്. രാഷ്ട്രീയവും ആചാരങ്ങളും തമ്മിൽ കൂട്ടികുഴയ്ക്കരുതെന്ന് പറയുന്നവർ നിരവധിയാണ്. പാരമ്പര്യവാദങ്ങളിൽ അടിയുറച്ച് വിശ്വസിക്കുന്നവർ എത്ര അനുവാദം ലഭിച്ചാലും ശബരിമലയിൽ കയറില്ല. അവർ കേട്ടുവളർന്ന പ്രായപരിധി എത്തുന്നത് വരെ. ഇതുമായി ബന്ധപ്പെട്ട് സോഷ്യമീഡിയയിൽ ഒരു ക്യാം‌പെയിന് തുടക്കം കുറിച്ചിരിക്കുകയാണ് ഈ സ്ത്രീകൾ.

ശബരിമലയിൽ ഞങ്ങൾ സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കുന്ന 55 വയസ്സുവരെ കാത്തിരിക്കാൻ തയ്യാറാണെന്ന് വ്യക്തമാക്കികൊണ്ട് റെഡി ടു വെയ്റ്റ് എന്ന ഹാഷ് ടാഗിലാണ് (#readytowait) ഇവർ ക്യാംപെയിന് തുടക്കം കുറിച്ചിരിക്കുന്നത്. ശബരിമലയിൽ ഏതു പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശം വേണം എന്നതല്ല കേരളം അഭിമുഖീകരിക്കുന്ന യഥാർത്ഥ പ്രശ്നങ്ങൾ എന്നും ഇക്കൂട്ടർ ആരോപിക്കുന്നുണ്ട്.

പഠിക്കുന്ന കുട്ടികൾ മുതൽ നിരവധി പേരാണ് ക്യാംപെയിന് പിന്തുണയുമായി എത്തിയിരിക്കുന്നത്. കൂടുതലും തന്നെ എന്നതാണ് ഇതിന്റെ പ്രധാന ആഘർഷകഘടകം. ഇതുമായി ബന്ധപ്പെട്ട് തീരുമാനങ്ങൾ എടുക്കാനുള്ള സ്വാതന്ത്ര്യം സ്ത്രീകൾക്കാണെന്നും ഇവർ പറയുന്നു. ക്യാംപെയിന് പിന്തുണ നൽകി ചെറുപ്പക്കാരായ യുവാക്കളും രംഗത്തെത്തിയിട്ടുണ്ട്.

ആര്‍ത്തവകാലത്ത് വീട്ടില്‍ വിളക്ക് വെയ്ക്കാത്ത...അമ്പലത്തിലും പള്ളിയിലും പോകാത്ത പലരുമുള്ള നാടാണ് നമ്മുടേത്. അവിടെ കേറി ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ളവര്‍ക്ക് സ്ത്രീപുരുഷ ഭേദമന്യേ പ്രവേശനം വേണമെന്ന് പറഞ്ഞാല്‍ അതു നടക്കുന്ന കാര്യമല്ലെന്ന് അഭിപ്രായമുള്ളവരും ഉണ്ട്. റെഡിടുവെയ്റ്റ് ക്യാംപെയിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ നടന്നുകൊണ്ടിരിക്കുകയാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :