തുലാമാസപൂജ: ശബരിമലയിലെ സുരക്ഷാക്രമീകരണങ്ങള്‍ പൂര്‍ത്തിയായി

തിരുവനന്തപുരം| ശ്രീനു എസ്| Last Updated: ശനി, 10 ഒക്‌ടോബര്‍ 2020 (08:41 IST)
ശബരിമലയില്‍ തുലാമാസപൂജയും ദര്‍ശനവുമായി ബന്ധപ്പെട്ട സുരക്ഷാക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. കെ.എ.പി അഞ്ചാം ബറ്റാലിയന്‍ കമാന്‍ഡന്റ് കെ.രാധാകൃഷ്ണനെ പോലീസ് സ്‌പെഷ്യല്‍ ഓഫീസറായി നിയോഗിച്ചു. പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയും കെ.എ.പി മൂന്നാം ബറ്റാലിയന്‍ കമാന്‍ഡന്റും അദ്ദേഹത്തെ സഹായിക്കും.

വിര്‍ച്വല്‍ ക്യൂ സംവിധാനം ശനിയാഴ്ച്ച രാത്രിയോ ഞായറാഴ്ച രാവിലെയോ പ്രവര്‍ത്തനക്ഷമമാകും. ഒറ്റത്തവണയായയി 250 ല്‍ അധികം പേര്‍ക്ക് സന്നിധാനത്തിലേയ്ക്ക് പ്രവേശനം അനുവദിക്കില്ല. വടശ്ശേരിക്കര, എരുമേലി പാതയിലൂടെ മാത്രമേ പ്രവേശനം അനുവദിക്കൂ. മറ്റ് പാതകള്‍ അടയ്ക്കും. പമ്പാനദിയില്‍ സ്‌നാനം അനുവദിക്കില്ല.

തീര്‍ത്ഥാടകരും ഉദ്യോഗസ്ഥരും മറ്റ് ജീവനക്കാരും ഉള്‍പ്പെടെ ആര്‍ക്കുംതന്നെ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളില്‍ ഇളവ് അനുവദിക്കില്ലെന്നും സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :